സോഷ്യൽ മീഡിയയിൽ വരുന്ന അനാവശ്യ ചർച്ചകളെക്കുറിച്ച് വെളിപ്പെടുത്തി നടി മല്ലിക സുകുമാരൻ. കൗമുദി മൂവീസിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. തന്റെ സ്വത്ത് ഭാഗം വയ്ക്കുന്നതിനെക്കുറിച്ച് ഒരാൾ ചോദിച്ചതിനെപ്പറ്റിയും മല്ലിക തുറന്നുപറഞ്ഞു.
'ഈയടുത്ത കാലത്ത് ഒരാൾ എന്നോട് ചോദിച്ചു, ചേച്ചീ സ്വത്ത് ഭാഗമൊന്നും വച്ചില്ലേന്ന്. ഞാൻ ചോദിച്ചു ഭാഗമോയെന്ന്. അപ്പോൾ ആ വ്യക്തി പറയുകയാണ് ഭാഗം വയ്ക്കാത്തതിനാൽ പിള്ളേരൊക്കെ പിണങ്ങിപ്പോയെന്ന്. അപ്പോൾ ഞാൻ പറഞ്ഞു, എനിക്ക് രണ്ട് പിള്ളേരേ ഉള്ളൂ. ഞാൻ അവരുടെയടുത്തുനിന്ന് ഇങ്ങോട്ടേ വാങ്ങിക്കാറുള്ളൂ. എന്റെ കൈയിൽ നിന്ന് അവർ ഇതുവരെ ഒന്നും വാങ്ങിക്കൊണ്ടുപോയിട്ടുമില്ല, ചോദിച്ചിട്ടുമില്ല. പിന്നെ നമ്മൾ ചത്തുകഴിഞ്ഞാൽ നമുക്കുള്ളതൊക്കെ ആർക്കാ? വഴിയെ പോകുന്നവർക്ക് ആണോ? നമ്മുടെ കുഞ്ഞുങ്ങൾക്ക് തന്നെയാ. അതിനുള്ള വ്യവസ്ഥയൊക്കെ ഉണ്ടാക്കാനുള്ള ബുദ്ധി മല്ലിക ചേച്ചിക്കുണ്ട്.
ഇങ്ങനെയൊക്കെയുള്ള കള്ളത്തരം പറയുന്ന രീതി അവസാനിപ്പിക്കുക. അതിനെക്കൊണ്ട് എനിക്ക് ലാഭമോ നഷ്ടമോ ഇല്ല. ഞാൻ ഇതൊന്നും കാണാറോ കേൾക്കാറോ ഇല്ല. ആരെങ്കിലും വായിച്ചു തരുമ്പോൾ കേൾക്കും. ചിരിച്ചങ്ങ് തള്ളും. ഈ എഴുപത് വർഷം ജീവിച്ചത് സോഷ്യൽ മീഡിയയുടെ സർട്ടിഫിക്കറ്റ് കൊണ്ടാണോ'- അവർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |