പാലക്കാട്: ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസും ബിജെപിയും വ്യാപകമായി വ്യാജ വോട്ട് ചേർത്തെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു. ഇത് സംബന്ധിച്ച് ജില്ലാ കളക്‌ടർക്ക് പരാതി നൽകി. 177-ാം ബൂത്തിലെ 37 വോട്ടർമാർ ആ പ്രദേശത്തുള്ളവരല്ല. മറ്റ് മണ്ഡലങ്ങളിലെ വോട്ടർമാരെ ഇവിടെ ചേർത്തിട്ടുണ്ട്. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണം. മരിച്ചവരുടെ പേരിൽ പോലും വ്യാജ ഐഡി ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ബിജെപി - കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ജയിക്കാതിരിക്കാൻ യുഡിഎഫിന് വോട്ട് ചെയ്യണമെന്നാണ് കോൺഗ്രസിന്റെ പ്രചാരണം. സി കൃഷ്ണകുമാറിനെ മലമ്പുഴയിൽ ജയിപ്പിക്കാൻ ഷാഫി പറമ്പിൽ ഇടപെട്ടിരുന്നു. പാലക്കാട് ഷാഫി പറമ്പിൽ മത്സരിക്കുമ്പോൾ സി കൃഷ്ണകുമാർ മത്സരിക്കാത്തത് എന്തുകൊണ്ടാണ്? ഇത്തവണയും ഷാഫി പറമ്പിൽ പാലക്കാട് ബിജെപിയെ ജയിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |