SignIn
Kerala Kaumudi Online
Monday, 09 December 2024 6.39 AM IST

1400 രൂപയ്‌ക്ക് ഇന്ത്യയിൽ എവിടെയും പറക്കാം, എയർ ഇന്ത്യ എക്സ്പ്രസിൽ ഫ്ളാഷ് സെയിൽ

Increase Font Size Decrease Font Size Print Page
flight

കൊച്ചി: ആഭ്യന്തര റൂട്ടുകളിൽ 1599 രൂപ മുതൽ ആരംഭിക്കുന്ന വിമാന ടിക്കറ്റുമായി എയർ ഇന്ത്യ എക്സ്പ്രസിൽ ഫ്ളാഷ് സെയിൽ ആരംഭിച്ചു. നവംബർ 19 മുതൽ 2025 ഏപ്രിൽ 30 വരെയുള്ള യാത്രകൾക്കായി നവംബർ 13 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് 1599 രൂപ മുതലുള്ള ഓഫർ നിരക്കിൽ ലഭിക്കുക. എയർ ഇന്ത്യ എക്സ്പ്രസ് വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്യുന്നവർക്ക് 1444 രൂപ മുതലുള്ള എക്സ്പ്രസ് ലൈറ്റ് നിരക്കിലും ടിക്കറ്റ് ലഭിക്കും.

ചെക്ക് ഇൻ ബഗേജ് ഇല്ലാതെയുള്ള യാത്രക്കായുള്ള എക്സ്പ്രസ് ലൈറ്റ് നിരക്കുകളിൽ യാത്ര ചെയ്യുന്നവർക്ക് 3 കിലോ അധിക ക്യാബിൻ ബഗേജ് നേരത്തെ ബുക്ക് ചെയ്താൽ സൗജന്യമായി ലഭിക്കും. കൂടുതൽ ലഗേജ് ഉള്ളവർക്ക് ആഭ്യന്തര വിമാനങ്ങളിൽ 15 കിലോ ചെക്ക് ഇൻ ബഗേജിന് 1000 രൂപയും അന്താരാഷ്ട്ര വിമാനങ്ങളിൽ 20 കിലോയ്ക്ക് 1300 രൂപയും മാത്രമാണ് ഈടാക്കുക.

എയർ ഇന്ത്യ എക്സ്പ്രസ് വെബ്‌സൈറ്റിലെ ലോയൽറ്റി അംഗങ്ങൾക്ക് 58 ഇഞ്ച് വരെ സീറ്റുകൾ തമ്മിൽ അകലമുള്ള ബിസിനസ് ക്ലാസിന് തത്തുല്യമായ എക്സ്പ്രസ് ബിസ് വിഭാഗത്തിലേക്ക് 25 ശതമാനം കിഴിവിൽ ടിക്കറ്റ് എടുക്കാം. എയർ ഇന്ത്യ എക്സ്പ്രസിന്റെ 30 പുതിയ ബോയിംഗ് 7378 വിമാനങ്ങളിലും ബിസ് ക്ലാസ് സീറ്റുകൾ ലഭ്യമാണ്. വിപുലീകരണത്തിന്റെ ഭാഗമായി ആഴ്ച തോറും ഒരോ പുതിയ വിമാനം വീതം എയർ ഇന്ത്യ എക്സ്പ്രസ് ഫ്ളീറ്റിലേക്ക് ഉൾപ്പെടുത്തുന്നുണ്ട്.

ലോയൽറ്റി അംഗങ്ങൾക്ക് 25 ശതമാനം കിഴിവിൽ ഗോർമേർ ഭക്ഷണം, സീറ്റുകൾ, മുൻഗണന സേവനങ്ങൾ എന്നിവയും ലഭിക്കും. വിദ്യാർഥികൾ, മുതിർന്ന പൗരർ, ഡോക്ടർ, നഴ്സ്, സായുധ സേനാംഗങ്ങൾ, അവരുടെ ആശ്രിതർ എന്നിവർക്കും വെബ്‌സൈറ്റിലൂടെ പ്രത്യേക കിഴിവിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.

TAGS: AIR INDIA EXPRESS, FLASH SALE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.