കൊച്ചി: വിദേശതൊഴിൽ ലഭിക്കാനുള്ള ഭാഷാപരീക്ഷയായ ടോഫൽ എഴുതാൻ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ പുതിയ കേന്ദ്രങ്ങൾ ആരംഭിക്കും. ടോഫൽ, ജി.ആർ.ഇ പരീക്ഷകളുടെ നടത്തിപ്പുകാരായ ഇ.ടി.എസാണ് കേന്ദ്രങ്ങൾ വ്യാപിപ്പിക്കുന്നത്.
ടോഫൽ പരീക്ഷ കേരളത്തിൽ എഴുതുന്നവരുടെ എണ്ണം 2023നെക്കാൾ 20 ശതമാനം വർദ്ധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. 160ലധികം രാജ്യങ്ങളിലെ 13,000 ലധികം സ്ഥാപനങ്ങൾ ടോഫൽ പരീക്ഷ അംഗീകരിച്ചിട്ടുണ്ടെന്ന് ഇ.ടി.എസന്റെ ഇന്ത്യാ സൗത്ത് ഏഷ്യ കൺട്രി മാനേജർ സച്ചിൻ ജെയ്ൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |