കോഴിക്കോട്: പ്രമുഖ ജുവലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ പുതിയ ക്ലാസിക് ഡിസൈൻ ആഭരണ ശ്രേണിയായ 'സ്വർണകൃതി' വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യയുടെ സമ്പന്നമായ പൈതൃകവും സമകാലിക രൂപകൽപ്പനയും സംയോജിപ്പിച്ച് വിദഗ്ധരായ ഡിസൈനർമാരുടെ കരകൗശല സ്വർണാഭരണങ്ങളുടെ വിശിഷ്ട ശേഖരമാണ് 'സ്വർണകൃതി'.
ഈ ശ്രേണിയിലെ ആഭരണങ്ങൾ ഓരോന്നും സങ്കീർണ്ണമായ പാറ്റേണുകളിൽ അതിലോലമായി സൂക്ഷ്മതയോടെ കൈകൊണ്ട് നിർമ്മിച്ചെടുത്തവയാണ്. കൈകൊണ്ട് നിർമ്മിച്ച ആഭരണങ്ങളുടെ ഭംഗിയോടൊപ്പം അതിന്റെ പൈതൃകവും ചാരുതയുമെല്ലാം ഇതിലൂടെ ആഘോഷിക്കുകയാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.
ഓരോ ആഭരണങ്ങളുടെയും മൊത്തം ഭാരം, സ്‌റ്റോൺ വെയ്റ്റ്, നെറ്റ് വെയ്റ്റ്, സ്‌റ്റോൺ ചാർജ്, കൃത്യമായ പണിക്കൂലി എന്നിവ രേഖപ്പെടുത്തിയ പ്രൈസ് ടാഗ് എന്നിവ സമ്പൂർണ സുതാര്യത ഉറപ്പ് വരുത്തുന്നു. ഇത് ഉപഭോക്താക്കളിൽ ആത്മവിശ്വാസം വളർത്താനും താൽപര്യങ്ങൾക്കനുസരിച്ചുള്ള ആഭരണങ്ങൾ തെരഞ്ഞെടുക്കുന്നതിന് സജ്ജരാക്കാനും സഹായിക്കുമെന്ന് എം.പി അഹമ്മദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |