തിരുവല്ല : പുഷ്പഗിരി ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന 15-ാമത് മാർ തിയോഫിലോസ് ട്രോഫി ഇന്റർ മെഡിക്കോസ് ബാസ്‌ക്കറ്റ് ബാൾ ടൂർണമെന്റിൽ തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജിന് പുരുഷ - വനിതാ കിരീടങ്ങൾ.
വനിതാ ഫൈനലിൽ തിരുവനന്തപുരംആതിഥേയരായ പുഷ്പഗിരി മെഡിക്കൽ കോളജിനെ 33-19ന് പരാജയപ്പെടുത്തിയപ്പോൾ പുരുഷ ഫൈനലിൽ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജിനെ ഒറ്റ പോയിന്റ് വ്യത്യാസത്തിലാണ് (48-47) കീഴടക്കിയത്. തിരുവനന്തപുരം മെഡിക്കോസിനു വേണ്ടി ചന്ദ്രേഷ് എസ് നായർ 18 പോയിൻ്റുകൾ നേടി . പുരുഷ വനിതാ വിഭാഗങ്ങളിൽ കോട്ടയം ഗവ.മെഡിക്കൽ കോളേജ് മൂന്നാം സ്ഥാനത്തെത്തി.
ടൂർണമെന്റിലെ മികച്ച പുരുഷ താരമായി വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജിലെ ജെൻ ജോണിയും വനിതാതാരമായി തിരുവന്തപുരം മെഡിക്കൽ കോളേജിന്റെ നിഖിത ഡേവിസും തിരഞ്ഞെടുക്കപ്പെട്ടു.
ഫാ.ജോർജ് വലിയപറമ്പിലിന്റെ (ഡയറക്ടർ മെഡിക്കൽ കോളേജ്) അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ദേശീയ താരവും കേരള ടീം ക്യാപ്റ്റനുമായ ജിഷ്ണു ജി നായർ ട്രോഫികളും അവാർഡുകളും വിതരണം ചെയ്തു. ഫാ. റോയി ആഞ്ഞിലിമൂട്ടിൽ ( ടൂർണമെൻ്റ് ജനറൽ കൺവീനർ) സ്വാഗതവും ബോണു കെ ബേബി (യൂണിയൻ ചെയർമാൻ) നന്ദിയും അറിയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |