ഇൻഡോർ : ഒരു വർഷമായി പരിക്കുമൂലം വിട്ടുനിൽക്കുന്ന ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ഇന്ന് രഞ്ജി ട്രോഫിയിലൂടെ കളിക്കളത്തിലേക്ക് തിരിച്ചെത്തും. ഇൻഡോറിൽ ഇന്ന് തുടങ്ങുന്ന രഞ്ജി മത്സരത്തിൽ മദ്ധ്യപ്രദേശിന് എതിരെ ബംഗാൾ ടീമിന് വേണ്ടിയാണ് ഷമി കളിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിലാണ് ഷമി അവസാനമായി കളത്തിലിറങ്ങിയത്. തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം ആഗസ്റ്റ് മുതൽ തിരിച്ചുവരവിന് ശ്രമിച്ചിരുന്നെങ്കിലും പരിക്ക് പൂർണമായും മാറാതിരുന്നത് തടസമായി. ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ഫോം വീണ്ടെടുത്ത് ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാനാണ് ഷമി ശ്രമിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |