അഞ്ചൽ: അഞ്ചൽ ഉപജില്ലാ സ്കൂൾ കലോത്സവം അഞ്ചൽ ഈസ്റ്റ് ഗവ.സ്കൂളിൽ പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.നൗഷാദ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഡോ.കെ.ഷാജി, സി. അംബികാകുമാരി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ. ജാഹ്ഫറുദീൻ, എസ്.എം.സി ചെയർമാൻ ബി. അജയൻ, അഞ്ചൽ ഈസ്റ്റ് സ്കൂൾ പി.ടി.എ പ്രസിഡന്റ് സോജു, സ്കൂൾ പ്രിൻസിപ്പൽ അനസ് ബാബു, ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത്ത്, അഞ്ചൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് സജീവ്, അംഗങ്ങളായ ഏറം സന്തോഷ്, ജാസ്മിൻ മഞ്ചൂർ, തോയിത്തല മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.സി. ജോസ്, സുധീർ തുടങ്ങിയവർ സംസാരിച്ചു. കലോത്സവത്തിന് മുന്നോടിയായി അഞ്ചൽ ബി.വി.യു.പി സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച വിളംമ്പര ഘോഷയാത്ര ആർ.ഒ. ജംഗ്ഷൻ വഴി കലോത്സവ നഗരിയിൽ സമാപിച്ചു. ഈസ്റ്റ് സ്കൂളിൽ ഏഴ് വേദികളിലാണ് വിവിധ മത്സരങ്ങൾ നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |