കൊല്ലം: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും കൊട്ടിയം പൗരവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന റീകണക്ടിംഗ് യൂത്ത് ക്യാമ്പയിന്റെ ഉദ്ഘാടനം 15ന് നടക്കും. രാവിലെ 9.30ന് കിഴവൂർ ശ്രീനാരായണ പബ്ലിക് സ്കൂളിൽ കൊല്ലം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജി എ.സമീർ ഭദ്രദീപംതെളിച്ച് ഉദ്ഘാടനം നിർവഹിക്കും. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി ആർ.ജിഷ മുകുന്ദൻ അദ്ധ്യക്ഷയാകും. വിദ്യാർത്ഥികളും യുവാക്കളും ഏറ്റവും കൂടുതൽ അറിഞ്ഞിരിക്കേണ്ട പോക്സോ, മോട്ടോർ വാഹന നിയമം, സൈബർ നിയമം എന്നിവ സംബന്ധന്ധിച്ചുള്ള ബോധവത്കരണമാണ് ലക്ഷ്യം. ഹൈസ്കൂൾ, കോളേജ് തലങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ഉദ്ഘാടന ശേഷമുള്ള ദിവസങ്ങളിൽ ആദിച്ചനല്ലൂർ, മയ്യനാട്, തൃക്കോവിൽവട്ടം ഗ്രാമ പഞ്ചായത്ത് പരിധിയിലെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിപാടി സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |