മുംബയ്: നടൻ ഷാരൂഖ് ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ അഭിഭാഷകൻ അറസ്റ്റിൽ. ഛത്തീസ്ഗഢിൽ നിന്നുള്ള ഫൈസൻ ഖാനെയാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞയാഴ്ച ബാന്ദ്ര പൊലീസ് സ്റ്റേഷനിലെ ലാൻഡ് ഫോണിലാണ് ഭീഷണി സന്ദേശം എത്തിയത്. 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഷാരൂഖിനെ വധിക്കുമെന്നായിരുന്നു ഭീഷണി. എന്നാൽ, തന്റെ ഫോൺ മോഷണം പോയെന്നും മറ്റാരോ ആണ് ഫോൺ വിളിച്ചതെന്നുമാണ് അഭിഭാഷകന്റെ വാദം. കൂടുതൽ ചോദ്യം ചെയ്യാനായി ഇയാളെ മുംബയിലേക്ക് കൊണ്ടുവരും. നടൻ സൽമാൻ ഖാന് നിരന്തരം വധ ഭീഷണി ഉയരുന്നതിനിടെയാണ് ഷാരൂഖിനും ഭീഷണിയുണ്ടായത്. തന്റെ ഫോൺ നഷ്ടപ്പെട്ടതായി നവംബർ രണ്ടിന് ഫൈസൻ ഖാൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ രേഖകൾ അന്വേഷണ സംഘത്തിനു കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |