കൊല്ലം: പട്ടത്താനം സുനിൽ എഴുതിയ സൂര്യനാരായണന്റെ അമ്മ എന്ന ബാലസാഹിത്യ കൃതിയുടെ പ്രകാശനം 15ന് ഉച്ചയ്ക്ക് 2ന് പള്ളിമുക്ക് ഫാത്തിമ മെമ്മോറിയൽ ബി.എഡ് ട്രെയിനിംഗ് കോളേജിൽ ജില്ലാ കളക്ടർ എൻ.ദേവിദാസ് നിർവഹിക്കും. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. വി.പി.ജഗതി രാജ് പുസ്തകം ഏറ്റുവാങ്ങും. കെ.ജി.അജിത്ത് കുമാർ അദ്ധ്യക്ഷനാകും. കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗവും കൊല്ലം എസ്.എൻ കോളേജ് മലയാള വിഭാഗം അസി.പ്രൊഫസറുമായ യു.അധീഷ് പുസ്തകം പരിചയപ്പെടുത്തും. കേരളകൗമുദി റസിഡന്റ് എഡിറ്ററും യുണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ഫാത്തിമ മെമ്മോറിയൽ എഡ്യുക്കേഷണൽ ട്രസ്റ്റ് സെക്രട്ടറി നൗഷാദ് യൂനുസ്, ചെയർമാൻ ഷാജഹാൻ യൂനുസ്, ഫാത്തിമ മെമ്മോറിയൽ ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. എൻ.അനിത, കൊല്ലം എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.വി. മനോജ്, കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ വി.സന്ദീപ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. എൻ.ഷൺമുഖദാസ്, ജെ.വിമല കുമാരി, ഡോ. എസ്.സുലേഖ, ആകാശ് അശോകൻ എന്നിവർ സംസാരിക്കും. സൈന്ധവ ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |