SignIn
Kerala Kaumudi Online
Saturday, 14 December 2019 2.57 AM IST

ദു​ര​ന്ത​ഭീ​തി​യി​ൽ​ ​കൊടു​കു​ത്തി​മ​ല; ഉ​രു​ൾ​പൊ​ട്ടി​യ​ത് 30 ത​വണ

kodukuthi
കൊടുകുത്തി മലയിൽ ഉരുൾ പൊട്ടിയപ്പോൾ


പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​ക​ഴി​ഞ്ഞ​ ​ ​ദി​വ​സ​ങ്ങ​ളിലാ​യി​ ​കൊ​ടു​കു​ത്തി​ ​മ​ല​നി​ര​ക​ളി​ൽ​ ​ഉ​ണ്ടാ​യ​ത് ​ചെ​റു​തും​ ​വ​ലു​തു​മാ​യ​ 30​ഓ​ളം​ ​ഉ​രു​ൾ​പൊ​ട്ട​ലു​ക​ൾ.​ ​മ​ണ്ണാ​ർ​മ​ല​യി​ൽ​ ​അ​ഞ്ചി​ട​ത്ത്,​ ​പൊ​ന്ന്യാ​കു​ർ​ശ്ശി​യി​ൽ​ ​-​ 3,​ ​പാ​ണ​മ്പി​യി​ൽ​ ​-1,​ ​കാ​പ്പു​ ​മു​ഖ​ത്ത് ​-​ 1,​ ​മാ​രാ​മ്പ​റ്റ​ ​കു​ന്നി​ൽ​ ​-​ 1,​ ​കൊ​ടു​കു​ത്തി​മ​ല​യു​ടെ​ ​കി​ഴ​ക്കേ​ ​താ​ഴ് ​വ​ര​യി​ൽ​ ​താ​ഴെ​ക്കോ​ട് ​ഭാ​ഗ​ത്ത് ​-​ 1,​ ​വി​ടാ​വു​മ​ല​യി​ൽ​ ​-​ 3,​ ​ആ​ന​മ​ല​യി​ൽ​ ​-​ 3,​ ​അ​ര​ക്ക്പ​റ​മ്പ് ​മാ​ട്ട​റ​ക്ക​ൽ​ ​മു​ക്കി​ല​പ​റ​മ്പി​ന് ​മു​ക​ൾ​ ​ഭാ​ഗ​ത്ത് ​-​ 3,​ ​മ​ല​ങ്ക​ട​ ​മു​ക​ൾ​ ​ഭാ​ഗ​ത്ത് ​-​ 4,​ ​വെ​ട്ട​ത്തു​ർ​ ​തെ​ക്ക​ൻ​മ​ല​ ​ഭാ​ഗ​ത്ത് ​-​ 2,​ ​വെ​ട്ട​ത്തൂ​ർ​ ​കി​ളി​യ​ത്ത് ​-​ 1,​ ​മേ​ൽ​കു​ള​ങ്ങ​ര​യി​ൽ​ ​-1,​ ​രാ​ജാ​ ​എ​സ്റ്റേ​റ്റി​ൽ​ ​ഒ​രി​ട​ത്തു​മാ​ണ് ​ഉ​രു​ൾ​പൊ​ട്ട​ലു​ക​ൾ​ ​ഉ​ണ്ടാ​യ​ത്.​ ​ഈ​ ​മേ​ഖ​ല​ക​ളി​ലൊ​ക്കെ​ ​അ​ന​ധി​കൃ​ത​ ​ക്വാ​റി​ക​ൾ​ ​നി​ല​നി​ന്നി​രു​ന്ന​തും,​ ​പു​തി​യ​താ​യി​ ​ക്വാ​റി,​ ​ക്ര​ഷ​റു​ക​ൾ​ ​തു​ട​ങ്ങാ​ൻ​ ​ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ ​സ്ഥ​ല​ങ്ങ​ളി​ലു​മാ​ണ് ​ഉ​രു​ൾ​പൊ​ട്ട​ലു​ക​ൾ​ ​ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.​ ​


ഈ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം​ ​ഇ​പ്പോ​ഴും​ ​ഉ​രു​ൾ​പൊ​ട്ട​ൽ​ ​ഭീ​ഷ​ണി​ ​നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.​ ​ക്വാ​റി,​ ​ക്ര​ഷ​ർ​ ​തു​ട​ങ്ങാ​ൻ​ ​ഉ​ദ്ദേ​ശി​ക്കു​ന്ന​ ​സ്ഥ​ല​ങ്ങ​ളെ​ല്ലാം​ ​ഉ​യ​ർ​ന്ന​ ​പ്ര​ദേ​ശ​ങ്ങ​ളും​ ​താ​ഴ്വാ​ര​ങ്ങ​ളി​ലെ​ല്ലാം​ ​നി​ര​വ​ധി​ ​കു​ടും​ബ​ങ്ങ​ൾ​ ​താ​മ​സി​ച്ചു​ ​വ​രു​ന്ന​തു​മാ​ണ്.​ ​അ​ഞ്ച് ​ത​വ​ണ​ ​ഉ​രു​ൾ​പൊ​ട്ട​ൽ​ ​ഉ​ണ്ടാ​യ​ ​മ​ണ്ണാ​ർ​മ​ല​യി​ൽ​ ​പു​തു​താ​യി​ ​ക്വാ​റി,​ ​ക്ര​ഷ​ർ​ ​തു​ട​ങ്ങു​ന്ന​ ​അ​തേ​ ​സ്ഥ​ല​ത്തു​ ​ത​ന്നെ​യാ​ണ് ​ഉ​രു​ൾ​പൊ​ട്ട​ലു​ക​ൾ​ ​ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്ന് ​നാ​ട്ടു​കാ​ർ​ ​പ​റ​യു​ന്നു.​ ​പൊ​ന്ന്യാ​കു​ർ​ശ്ശി​യി​ൽ​ ​മൂ​ന്ന് ​പ്രാ​വ​ശ്യം​ ​ഉ​രു​ൾ​പൊ​ട്ടി​ ​വ​ൻ​ ​കൃ​ഷി​ ​നാ​ശം​ ​സം​ഭ​വി​ച്ചി​ട്ടു​ണ്ട്.​ ​അ​തും​ ​നി​ർ​ദ്ദി​ഷ്ട​ ​ക്വാ​റി,​ ​ക്ര​ഷ​ർ​ ​പ്ര​ദേ​ശ​മാ​ണ്.​ ​പാ​ണ​മ്പി​യി​ൽ​ ​ആ​ദി​വാ​സി​ ​കോ​ള​നി​ക്ക് ​സ​മി​പം​ ​ഉ​രു​ൾ​പൊ​ട്ടി​ ​നാ​ശ​ന​ഷ്ട​ങ്ങ​ൾ​ ​ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.​ ​കാ​പ്പു​മു​ഖ​ത്ത് ​പൊ​ട്ടി​പ്പാ​റ​യി​ലും​ ​നാ​ശം​ ​വി​ത​ച്ചു​ ​ഉ​രു​ൾ​പൊ​ട്ട​ൽ​ ​ഉ​ണ്ടാ​യി.​ ​താ​ഴേ​ക്കോ​ട് ​മാ​രാ​മ്പ​റ്റ​ ​കു​ന്നി​ൽ​ ​വ​ൻ​ ​കൃ​ഷി​നാ​ശ​വും​ ​റോ​ഡും​ ​ത​ക​ർ​ന്നു.​ ​താ​ഴെ​ക്കോ​ട് ​കൊ​ടു​കു​ത്തി​ ​മ​ല​യു​ടെ​ ​കി​ഴ​ക്കേ​ ​ചെ​രി​വി​ൽ​ ​വീ​ടു​ക​ൾ​ക്ക് ​കേ​ടു​വ​രി​ക​യും​ ​കൃ​ഷി​ ​നാ​ശ​മു​ണ്ടാ​വു​ക​യും​ ​ചെ​യ്തു. ​


വി​ടാ​വു​മ​ല​യി​ൽ​ ​നി​ർ​ദ്ദി​ഷ്ട​ ​ക്വാ​റി,​ ​കൃ​ഷ​ർ​ ​തു​ട​ങ്ങാ​നു​ള്ള​ ​അ​നു​മ​തി​ക്കാ​യി​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​കേ​സ് ​ന​ട​ക്കു​ന്ന​തു​മാ​ണ്.​ 26.12​ ​ഏ​ക്ക​ർ​ ​ഭൂ​മി​യു​ടെ​ ​മ​ദ്ധ്യ​ഭാ​ഗ​ത്ത് ​ത​ന്നെ​ ​ര​ണ്ട് ​സ്ഥ​ല​ത്ത് ​വ​ൻ​ ​മ​ര​ങ്ങ​ളും​ ​പാ​റ​ക​ളും​ ​കി​ലോ​മീ​റ്റ​റു​ക​ളോ​ളം​ ​ഒ​ഴു​കി​യി​റ​ങ്ങി​ ​വ​ൻ​കൃ​ഷി​ ​നാ​ശ​ങ്ങ​ൾ​ ​ഉ​ണ്ടാ​ക്കു​ക​യും,​ ​ചോ​ല​വ​ഴി​ ​ഒ​ഴു​കി​യി​റ​ങ്ങി​യ​തി​നാ​ൽ​ ​താ​ഴെ​യു​ള്ള​ ​വീ​ടു​ക​ൾ​ക്കോ​ ​മ​നു​ഷ്യ​ർ​ക്കോ​ ​അ​പ​ക​ടം​ ​ഉ​ണ്ടാ​യി​ട്ടി​ല്ല.​ ​വി​ടാ​വു​മ​ല​യി​ൽ​ ​തൊ​ട്ട​ടു​ത്ത​ ​സ്ഥ​ല​ത്ത് ​മ​റ്റൊ​രു​ ​ഉ​രു​ൾ​പൊ​ട്ട​ൽ​ ​കൂ​ടി​ ​ഉ​ണ്ടാ​യി​ട്ടു​ണ്ട്.​ ​


മാ​ട്ടാ​റ​ക്ക​ൽ​ ​മു​ക്കി​ല​പ​റ​മ്പി​ലെ​ ​ആ​ന​മ​ല​യി​ൽ​ ​മൂ​ന്ന് ​ഉ​രു​ൾ​പ്പൊ​ട്ട​ലു​ക​ൾ​ ​ഉ​ണ്ടാ​യി​ ​വ​ൻ​ ​കൃ​ഷി​ ​നാ​ശ​വും​ ​വി​ടു​ക​ൾ​ക്ക് ​കേ​ടും​ ​സം​ഭ​വി​ച്ചു.​ ​എ​തി​ർ​ ​ഭാ​ഗ​ത്തെ​ ​ക​മ്പി​മ​ല​യി​ലും​ ​നാ​ലി​ട​ത്താ​യി​ ​ഉ​രു​ൾ​പൊ​ട്ടി​ ​താ​ഴെ​ ​മ​ല​ങ്ക​ട​യി​ലു​ള്ള​ ​വീ​ടു​ക​ളി​ൽ​ ​വെ​ള്ളം​ ​ക​യ​റു​ക​യും,​ 20​ ​ഓ​ളം​ ​ഇ​ല​ക്ട്രി​ക് ​പോ​സ്റ്റു​ക​ൾ​ ​പൊ​ട്ടി​പ്പോ​വു​ക​യും​ ​വ​ൻ​ ​കൃ​ഷി​ ​നാ​ശ​വു​മു​ണ്ടാ​യി.​ ​ഇ​വി​ടെ​യും​ ​അ​ന​ധി​കൃ​ത​ ​ക്വാ​റി​ ​പ്ര​വ​ർ​ത്തി​ക്കു​ക​യും​ ​ക്വാ​റി,​ ​കൃ​ഷ​ർ​ ​തു​ട​ങ്ങു​ന്ന​തി​ന് ​ശ്ര​മം​ ​ന​ട​ന്നു​വ​രു​ന്ന​താ​യും​ ​നാ​ട്ടു​കാ​ർ​ ​പ​റ​യു​ന്നു.​ ​വെ​ട്ട​ത്തൂ​ർ​ ​മ​ല​യി​ൽ​ ​ര​ണ്ടി​ട​ത്ത് ​കൃ​ഷി​ ​നാ​ശം​ ​വി​ത​ച്ച് ​ഉ​രു​ൾ​പൊ​ട്ടി.​ ​തൊ​ട്ട​ടു​ത്ത​ ​കി​ളി​യ​ത്തും​ ​ഉ​രു​ൾ​പൊ​ട്ടി​ ​നാ​ശ​ന​ഷ്ട​ങ്ങ​ൾ​ ​ഉ​ണ്ടാ​യി.​ ​ക്ര​ഷ​റി​ന് ​അ​നു​മ​തി​ ​ല​ഭി​ക്കു​ക​യും​ ​ക്വാ​റി​ക്ക് ​അ​പേ​ക്ഷ​ ​ന​ല്കി​ ​തു​ട​ങ്ങാ​ൻ​ ​കാ​ത്തി​രി​ക്കു​ന്ന​ ​മേ​ൽ​കു​ള​ങ്ങ​ര​മ​ല​യി​ലും​ ​ഉ​രു​ൾ​പൊ​ട്ടി​ ​നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി.​


​കൂ​ടാ​തെ​ ​രാ​ജാ​ ​എ​സ്റ്റേ​റ്റി​ൽ​ ​ഉ​രു​ൾ​പൊ​ട്ടി​ ​വ​ൻ​കൃ​ഷി​ ​നാ​ശ​വും​ ​റോ​ഡ് ​ത​ക​ർ​ന്ന് ​ഗ​താ​ഗ​ത​ ​ത​ട​സ്സ​വും​ ​നേ​രി​ട്ടു.​ 9,10​ ​തി​യ​തി​ക​ളി​ലാ​യി​ ​ര​ണ്ട് ​ദി​വ​സം​ ​മാ​ത്രം​ ​ഒ​രു​മ​ല​യു​ടെ​ ​ചു​റ്റു​ഭാ​ഗ​ത്താ​യി​ ​ഇ​ത്ര​യും​ ​അ​ധി​കം​ ​ഉ​രു​ൾ​പൊ​ട്ട​ലു​ക​ൾ​ ​ഉ​ണ്ടാ​യ​ത് ​പ്ര​ദേ​ശ​വാ​സി​ക​ളെ​ ​ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.​ ​ഇ​വി​ട​ങ്ങ​ളി​ലെ​ ​പ​ല​ ​സ്ഥ​ല​ങ്ങ​ളി​ലും​ ​ആ​ളു​ക​ൾ​ ​ബ​ന്ധു​വീ​ടു​ക​ളി​ലേ​യ്ക്ക് ​മാ​റ്റി​യും,​ ​മ​ല​ങ്ക​ട​ ​പോ​ലു​ള്ള​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പു​ക​ളി​ൽ​ ​താ​മ​സി​ച്ചു​വ​രു​ന്നു.​ ​ജി​ല്ല​യി​ൽ​ ​മ​റ്റു​ ​വ​ൻ​ദു​ര​ന്ത​ങ്ങ​ൾ​ ​ഉ​ണ്ടാ​യ​തി​നാ​ൽ​ ​അ​ധി​കാ​രി​ക​ൾ​ ​കൊടുകുത്തി മലയോടെ ചേർന്ന പ്രദേശങ്ങളിലെ പ്രശ്നങ്ങൾ ഗൗരവമായി കാണുന്നില്ലെന്ന് ​നാ​ട്ടു​കാ​ർ​ ​പ​റ​യു​ന്നു.

ഇരുട്ടിൽതപ്പി അധികൃതർ

ഒ​രു​മ​ല​യു​ടെ​ ​ചു​റ്റി​ലും​ ​ത​ന്നെ​ ​മു​പ്പ​തി​ല​ധി​കം​ ​ഉ​രു​ൾ​പൊ​ട്ട​ലു​ക​ളു​ണ്ടായിട്ടും ​യ​ഥാ​ർ​ത്ഥ​ ​കാ​ര​ണം​ ​ക​ണ്ടെ​ത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. കാ​ക്കാ​ടാം​പൊ​യി​ൽ​ ​ത​ട​യ​ണ,​ ​കോ​ഴി​ക്കോ​ട് ​ച​ക്കി​ട്ട​പാ​റ​ ​അ​പ​ക​ട​ങ്ങ​ൾ​ക്കു​ ​കാ​ര​ണ​മാ​യ​ത് ​ഉ​യ​ർ​ന്ന​ ​സ്ഥ​ല​ത്തു​ള്ള​ ​വെ​ള്ള​സം​ഭ​ര​ണി​ക​ളും കൈയ്യേറ്റങ്ങളുമാണെ​ന്നി​രി​ക്കെ​ ​കൊടുകുത്തി ​മ​ല​യി​ൽ​ ​ക്ര​ഷ​റി​നും​ ​ക്വാ​റി​ക്കും​ ​അ​നു​മ​തി​ ​ന​ൽ​കുകയാണ് അധികൃതർ ചെയ്യുന്നത്. സ്ഥിരമായി ഉരുൾപൊട്ടുന്നത് സംബന്ധിച്ച് ശാസ്ത്രീയ പഠനവും അധികൃതർ നടത്തുന്നില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.