ന്യൂഡൽഹി: പുകമഞ്ഞ് കാരണം ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ട എട്ടു വിമാനങ്ങൾ ഇന്നലെ വഴി തിരിച്ചുവിട്ടു. രാവിലെ ഏഴുമണിയോടെ ഡൽഹിക്ക് മുകളിലെത്തിയ വിമാനങ്ങളിൽ ഏഴെണ്ണം ജയ്‌പൂരിലേക്കും, ഒരെണ്ണം ലക്‌നൗവിലേക്കുമാണ് തിരിച്ചുവിട്ടത്. രൂക്ഷമായ വായു മലിനീകരണവും ശൈത്യവും കാരണം പുലർച്ചെ അന്തരീക്ഷത്തിൽ വ്യാപകമായി പുകമഞ്ഞ് രൂപപ്പെടുന്നുണ്ട്.
അതേസമയം ഡൽഹിയിലെ വായു നിലവാര സൂചിക ഇന്നലെ 429 രേഖപ്പെടുത്തി. ഇത് ഗുരുതര വിഭാഗത്തിൽപ്പെട്ടതാണ്. സ്‌കൂളുകൾ അടച്ചിടണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. അഞ്ചാം ക്ലാസ് വരെ അടിയന്തരമായി അടച്ചിടണം. വായു മലിനീകരണം നിയന്ത്രിക്കുന്നതിൽ ആംആദ്മി പാർട്ടി സർക്കാർ പരാജയപ്പെട്ടെന്നും ബി.ജെ.പി ഡൽഹി അദ്ധ്യക്ഷൻ വിരേന്ദ്ര സച്ച്ദേവ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |