ഉദിയൻകുളങ്ങര: പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ 25 അങ്കണവാടികളിൽ വൻ അഴിമതിയെന്നാരോപിച്ച് പ്രതിപക്ഷ കക്ഷി നേതാക്കളായ അമ്പലത്തറയിൽ ഗോപകുമാർ, എസ്.എസ്.ശ്രീരാഗ് എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഹാളിൽ പ്രതിഷേധ ധർണ നടത്തി.
കാക്കണം മധു,കെ.എസ്.ജയചന്ദ്രൻ, മഞ്ജുഷാജയൻ, ധന്യ.പി.നായർ, വിനീതകുമാരി, സചിത്ര.വി.എ തുടങ്ങിയവർ പങ്കെടുത്തു. ഇന്നലെ പഞ്ചായത്ത് കമ്മിറ്റികൂടാതെ പിരിഞ്ഞു.
അങ്കണവാടികളിൽ ഗർഭിണികൾക്കും കുട്ടികൾക്കുമുള്ള ഭക്ഷ്യധാന്യങ്ങളും മറ്റും അളവിലല്ലാതെയും കാലാവധി കഴിഞ്ഞതുമാണ് നൽകുന്നത്. ചില അങ്കണവാടി ടീച്ചർമാർ കൃത്യസമയത്ത് എത്തുന്നുമില്ല. ഭവന സന്ദർശനങ്ങളും നടത്തുന്നുമില്ല.
സർക്കാരിന്റെ ഡി.ജി കേരള പോലുള്ള പദ്ധതികളിൽ ടീച്ചർമാർ സഹകരിക്കാത്തതും ജാഗ്രതാ സമിതി കൂടാത്തതിനാലും ഗ്രാമപഞ്ചായത്തിലെ പത്ത് മുതൽ ഇരുപത് വർഷം വരെ തുടർച്ചയായുള്ള അങ്കണവാടി ടീച്ചർമാരെ സ്ഥലം മാറ്റി നിയമിക്കുന്നതിന് 05/07/2024ൽ കൂടിയ 1(4) നമ്പർ തീരുമാനപ്രകാരം പത്ത് ദിവസത്തിനുള്ളിൽ സ്ഥലം മാറ്റി നിയമിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ബ്ലോക്ക് വനിതാ ശിശു വികസന ഓഫീസർക്ക് സെക്രട്ടറി കത്ത് നൽകിയിരുന്നതാണ്. ഇതുവരെ കമ്മറ്റി തീരുമാനം നടപ്പിലാക്കിയിട്ടുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |