SignIn
Kerala Kaumudi Online
Tuesday, 03 December 2024 1.40 AM IST

നാഗചൈതന്യ - ശോഭിത വിവാഹം ഡിസം. 4ന്

Increase Font Size Decrease Font Size Print Page
naga

തെന്നിന്ത്യൻ താരങ്ങളായ നാഗചൈതന്യയുടെയും ശോഭിത ധുലിപാലയുടെയും വിവാഹം ഡിസംബർ 4ന് ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ നടക്കും. നാഗചൈതന്യയുടെ അക്കിനേനി കുടുംബവുമായി വൈകാരിക ബന്ധമുള്ള സ്റ്റുഡിയോയാണ് അന്നപൂർണ. തന്റെ വിവാഹം ഇവിടെ തന്നെ വേണമെന്ന് നാഗചൈതന്യ ആവശ്യപ്പെട്ടുവെന്നാണ് വിവരം. ആഗസ്റ്റിലായിരുന്നു നാഗചൈതന്യയുടെയും ശോഭിതയുടെയും വിവാഹ നിശ്ചയം. ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹം ഏറെനാളായി പ്രചരിക്കുന്നുണ്ടായിരുന്നു. നടി സാമന്തയായിരുന്നു നാഗചൈതന്യയുടെ മുൻ ഭാര്യ. 2017ൽ വിവാഹിതരായ ഇവർ നാലുവർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ 2021 ഒക്‌ടോബറിൽ വേർപിരിയുകയായിരുന്നു. പരസ്പര സമ്മതത്തോടെയാണ് വിവാഹ മോചനം നടന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ശോഭിത സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. മൂത്തോൻ, കുറുപ്പ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും സാന്നിദ്ധ്യം അറിയിച്ചു.

TAGS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.