മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഷാജു ശ്രീധർ. മിമിക്സ് ആക്ഷൻ 500 എന്ന കോമഡി ചിത്രത്തിലൂടെയാണ് ഷാജു വെള്ളിത്തിരയിൽ എത്തുന്നത്. വലുതും ചെറുതുമായ ഒട്ടനവധി കഥാപാത്രങ്ങളെ സിനിമകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചു. പുതിയ കുടുംബചിത്രം സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചിരിക്കുകയാണ് ഷാജു.
കല്യാണത്തിന് പോകാൻ ഒരു പടയൊരുക്കം എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. കസവ് മുണ്ടും ഷർട്ടും അണിഞ്ഞ ഷാജുവിന്റെ ഇരുവശങ്ങളിലുമായി ചിരിച്ചുകൊണ്ട് നിൽക്കുന്ന ഭാര്യ ചാന്ദിനിയെയും മക്കളായ നന്ദനയെയും നീലാഞ്ജനയെയും കാണം. അടിപൊളി എന്നാണ് ആരാധകരുടെ കമന്റ്. സിനിമ - സീരിയൽ താരംചാന്ദിനിയുടെയും ഷാജുവിന്റെയും പ്രണയ വിവാഹമായിരുന്നു. ഒരുമിച്ച് അഭിനയിക്കുന്ന കാലത്താണ് ഇരുവരും പ്രണയത്തിലായത്.
മക്കളും സിനിമയിൽ സാന്നിദ്ധ്യം അറിയിച്ചു. അയ്യപ്പനും കോശിയും സിനിമയിൽ കോശിയുടെ മക്കളായി എത്തിയവരിൽ ഒരാൾ നീലാഞ്ജനയാണ്. മൂത്ത മകൾ നന്ദന നവാഗതനായ ജോഷി ജോൺ രചനയും സംവിധാനവും നിർവഹിക്കുന്ന സ്റ്റാൻഡേർഡ് 10 ഇ 1999 ബാച്ച് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്രം കുറിക്കാൻ ഒരുങ്ങുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |