ചെന്നൈ: സർക്കാർ ആശുപത്രിയിൽ ഡോക്ടറെ രോഗിയുടെ മകൻ കത്തികൊണ്ട് ഏഴ് തവണ കുത്തി. ചെന്നൈ ഗിണ്ടിയിലെ കലൈഞ്ജർ സ്മാരക ആശുപത്രിയിലെ ക്യാൻസർ രോഗ വിദഗ്ദ്ധനായ ഡോക്ടർ ബാലാജിക്കാണ് കുത്തേറ്റത്. ക്യാൻസർ രോഗിയായ അമ്മയുടെ ചികിത്സ വൈകിച്ചുവെന്നും തെറ്റായ മരുന്ന് നൽകിയെന്നും ആരോപിച്ചാണ് 26കാരനായ വിഘ്നേഷ് ഡോക്ടറെ ആക്രമിച്ചത്. ഇന്ന് രാവിലെ 10.15ഓടെയായിരുന്നു സംഭവം. പെരുങ്ങലത്തൂർ സ്വദേശി വിഘ്നേഷ് ഡോക്ടറെ കാണാൻ സ്ലിപ്പ് എടുത്ത് കാത്തുനിൽക്കുകയും പിന്നീട് റൂമിൽ കയറി വാതിലടച്ച് ആക്രമിക്കുകയുമായിരുന്നു. നെഞ്ചിലും തലയിലും കഴുത്തിലും ഉൾപ്പെടെ ഏഴിടത്ത് മാരക പരിക്കേറ്റ ഡോക്ടറെ ഉടൻ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ശരീരത്തിൽ ഒളിപ്പിച്ചുവച്ച ചെറിയ കത്തി കൊണ്ടായിരുന്നു യുവാവിന്റെ ആക്രമണം. അതിക്രമം കണ്ട് ഓടിയെത്തിയവരാണ് കൂടുതൽ ആക്രമണത്തിനിരയാകാതെ ഡോക്ടറെ രക്ഷപ്പെടുത്തിയത്.
ആക്രമണത്തിന് ശേഷം കുത്തിയ കത്തി വലിച്ചെറിഞ്ഞ ശേഷം കൂളായി പുറത്തേക്ക് കടക്കാൻ ശ്രമിച്ച യുവാവിനെ ആശുപത്രി ജീവനക്കാരും ആശുപത്രിയിലുള്ളവരും ചേർന്ന് പിടികൂടുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നു. യുവാവ് പോകുന്നത് കണ്ടുനിന്നവർ അവൻ ഡോക്ടറെ വെട്ടിയെന്നും ഇപ്പോഴെങ്കിലും പിടിക്കൂ എന്നും പറയുന്നത് ദൃശ്യങ്ങളിൽ കാണാം. ആക്രമണത്തിന് ഉപയോഗിച്ച കത്തി അയാൾ പോക്കറ്റിൽ നിന്ന് പുറത്തെടുക്കുന്നു. രക്തം തുടയ്ക്കാൻ ശ്രമിച്ച ശേഷം അയാൾ ആശുപത്രിക്കുള്ളിൽ തന്നെ കത്തി ഉപേക്ഷിക്കുകയും നടന്നു പോകുകയും ചെയ്യുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ആശുപത്രി ജീവനക്കാരും മറ്റ് രോഗികളുടെ കൂട്ടിരിപ്പുകാരും പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ജനക്കൂട്ടം അക്രമാസക്തരാവുകയും അവനെ മർദ്ദിക്കാൻ തുടങ്ങുകയും ചെയ്യു്പോൾ മറ്റൊരാൾ അവരോട് അരുത് എന്നു പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
A 26-year-old youth walked after attacking a doctor on duty and caught by security staff at Kalaignar Centenary Super Specialty Hospital in Chennai was being thrashed by the staff before being handed over to the police. @chennaipolice_ pic.twitter.com/jzI59uOz34
— R SIVARAMAN (@SIVARAMAN74) November 13, 2024
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |