വെല്ലൂർ: വെല്ലൂർ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി 40ാം വാർഷികം ആഘോഷിച്ചു. മുൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു മുഖ്യാതിഥിയായി. സരോജിനി നായിഡു ലേഡീസ് ഹോസ്റ്റൽ ബ്ലോക്കും വെല്ലൂർ വിഐടി ആർ.ജി. ടവർ സ്റ്റാഫ് ക്വാർട്ടേഴ്സും അദ്ദേഹം ഉദ്ഘാടനം ചെയ്തു.വി.ഐ.ടി സ്ഥാപകനും ചാൻസലറുമായ ഡോ. ജി. വിശ്വനാഥൻ അദ്ധ്യക്ഷനായിരുന്നു. തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകൻ, വിഐടി വൈസ് പ്രസിഡന്റുമാരായ ശങ്കർ വിശ്വനാഥൻ, ഡോ. ശേഖർ വിശ്വനാഥൻ, ഡോ.ജി.വി. സെൽവം, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സന്ധ്യ പെന്ററെഡ്ഡി, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് കാദംബരി എസ്. വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു.
വികസനത്തിനായി വിദ്യാഭ്യാസം, ആരോഗ്യം, കൃഷി എന്നീ മേഖലകളിൽ സർക്കാർ ഊന്നൽ നൽകണമെന്ന് എം. വെങ്കയ്യ നായിഡു പറഞ്ഞു.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ജിഎസ്ടി എടുത്തുകളയുകയോ 5 ശതമാനമായി കുറയ്ക്കുകയോ ചെയ്യണമെന്ന് ഡോ. ജി. വിശ്വനാഥൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |