കൊച്ചി: വിപണി വിഹിതത്തിൽ വർദ്ധനവുമായി എൽ.ഐ.സിയുടെ അർദ്ധവാർഷിക ഫലം. കഴിഞ്ഞ സാമ്പത്തികവർഷം അർദ്ധ വാർഷികത്തിൽ 58.50 ശതമാനമുണ്ടായിരുന്ന വിപണി വിഹിതം നടപ്പുസാമ്പത്തിക വർഷത്തിലെ അർദ്ധവാർഷിക കണക്കനുസരിച്ച് 61. 07 ശതമാനമായി വർദ്ധിച്ചു. മൊത്തം പ്രീമിയം വരുമാനം 13.56 ശതമാനം വർദ്ധിച്ച് 2,33,671 കോടി രൂപയായി. പുതിയ ബിസിനസ് പ്രീമിയം വരുമാനം 17.20 ശതമാനം വർദ്ധിച്ച് 29538 കോടി രൂപയായി. മൊത്തം വാർഷിക പ്രീമിയ വരുമാനം 23.86 ശതമാനം ഉയർന്ന് 28,025 കോടി രൂപയായി വർദ്ധിച്ചു. വ്യക്തിഗത ബിസിനസ് വാർഷിക പ്രീമിയ വരുമാനത്തിലും വർദ്ധനവുണ്ടായി. 24.08 ശതമാനം വർദ്ധിച്ച് 18,163 കോടിയായും ഗ്രൂപ്പ് ബിസിനസ് വാർഷിക പ്രീമിയ വരുമാനം 23.44 ശതമാനം വർദ്ധിച്ച് 9,862 കോടിയായും ഉയർന്നു. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ വിവിധ ബിസിനസ് പാരാമീറ്രറുകളിൽ സമഗ്രമായ വളർച്ച കൈവരിക്കുന്നതിൽ എൽ.ഐ.സി വിജയിച്ചെന്ന് സി.ഇ.ഒയും എം.ഡിയുമായ സിദ്ധാർത്ഥ മൊഹന്തി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |