ബംഗളൂരു: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയ്ക്ക് (ഇസ്രോ) വേണ്ടി ചെലവിടുന്ന ഒരു രൂപ, സമൂഹത്തിന് രണ്ടര രൂപയായി തിരിച്ചുകിട്ടുമെന്ന് ചെയർമാൻ എസ്.സോമനാഥ്. ഇസ്രോയ്ക്ക് വേണ്ടി നിക്ഷേപിച്ച പണം സമൂഹത്തിന് ഗുണം ചെയ്തിട്ടണ്ടോ എന്നറിയാൻ നടത്തിയ സമീപകാല പഠനങ്ങൾ ഇത് വ്യക്തമാക്കുന്നു.
കർണാടക റസിഡൻഷ്യൽ എജ്യുക്കേഷണൽ ഇൻസ്റ്റിറ്റിയൂഷൻസ് സൊസൈറ്റി സംഘടിപ്പിച്ച ശാസ്ത്ര സംഗമത്തിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ബഹിരാകാശ സാങ്കേതികവിദ്യാ രംഗത്തുള്ള രാജ്യങ്ങളുമായി മത്സരിക്കുകയല്ല, ഇന്ത്യയെ സേവിക്കുകയാണ് ഇസ്രോയുടെ ലക്ഷ്യം. ചന്ദ്രനിൽ പോകുക ചെലവേറിയ ദൗത്യമാണ്. അതിന് സർക്കാർ ഫണ്ടിനെ മാത്രം ആശ്രയിക്കാനാകില്ല. ഈ രംഗത്ത് വലിയ ലക്ഷ്യങ്ങൾ കൈവരിക്കാനായി ബഹിരാകാശ രംഗത്തെ വ്യാപാര അവസരങ്ങളിൽ ഉൾപ്പെടെ സ്വതന്ത്രമായ പ്രവർത്തന സാഹചര്യമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |