ന്യൂഡൽഹി: ഗോവയിൽ വ്യാപം മാതൃകയിൽ നൂറുകണക്കിനു കോടി രൂപയുടെ തൊഴിൽ തട്ടിപ്പ് നടന്നതായി കോൺഗ്രസ് ആരോപണം. ബി.ജെ.പി സർക്കാർ വിഷയം ഒതുക്കാനാണ് ശ്രമിക്കുന്നതെന്നും ഉന്നതതല സ്വതന്ത്ര അന്വേഷണം വേണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ വെളിപ്പെടുത്തുന്ന നിരവധി ഓഡിയോകൾ പുറത്ത് വന്നിട്ടുണ്ടെന്നും നിരവധി പേർ അറസ്റ്റിലായിട്ടുണ്ടെന്നും എ.ഐ.സി.സി ദേശീയ സെക്രട്ടറി അലോക് ശർമ്മ വെളിപ്പെടുത്തി. ഇത് ഗോവയിലെ വ്യാപം അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു. പണമിടപാടുകൾ അന്വേഷിക്കണം.
2019ന് ശേഷമുള്ള റിക്രൂട്ട്‌മെന്റിനെക്കുറിച്ച് ധവളപത്രം ഇറക്കണം.
തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 20ഓളം എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്‌തു. 19 പേർ അറസ്റ്റിലായി.
അറസ്റ്റിലായ പലർക്കും ബി.ജെ.പി ബന്ധമുണ്ടെന്നാണ് ആരോപണം. ഒരു കേസിൽ മുഖ്യമന്ത്രിയുടെ ഭാര്യയുടെ പേര് ഉയർന്നു. ഇതെല്ലാം മൂടിവയ്‌ക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഗോവയിൽ 2019ൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ രൂപീകരിച്ചെങ്കിലും റിക്രൂട്ട്‌മെൻ്റ് നടന്നിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് ഗിരീഷ് ചോദങ്കർ പറഞ്ഞു. ഡിപ്പാർട്ട്‌മെന്റ് തലത്തിലാണ് എല്ലാ റിക്രൂട്ട്‌മെൻ്റുകളും നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |