കണ്ണൂർ: എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ പെട്രോൾ പമ്പ് സംരംഭകനായ ടി.വി പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നൽകി. ഇന്നലെ കണ്ണൂർ ടൗൺ സ്റ്റേഷനിൽ ഹാജരായാണ് മൊഴി നൽകിയത്. തനിക്ക് രണ്ട് തരത്തിലുള്ള ഒപ്പുകൾ ഉണ്ടെന്നാണ് ടൗൺ എസ്.എച്ച്.ഒ ശ്രീജിത്ത് കൊടേരിക്ക് മൊഴി നൽകിയത്. നേരത്തെ പാട്ടക്കരാർ വ്യവസ്ഥയിൽ പെട്രോൾ പമ്പിന് സ്ഥലം ലഭിക്കുന്നതിന് നൽകിയ രേഖയിലും എ.ഡി.എം നവീൻ ബാബുവിനെതിരെ നൽകിയെന്ന് പറയുന്ന പരാതിയിലും രണ്ട് തരത്തിലുള്ള പേരും ഒപ്പുമാണ് ഉണ്ടായിരുന്നത്. ഒന്നിൽ ടി.വി. പ്രശാന്ത് എന്നും മറ്റൊന്നിൽ ടി.വി.പ്രശാന്തൻ എന്നുമാണ് പേര് രേഖപ്പെടുത്തിയിരുന്നത്. ഇത് ഏറെ ചർച്ചയായിരുന്നു. ഇതിൽ വ്യക്തത വരുത്താനും ദിവ്യയുടെ മൊഴിയുമായി ബന്ധപ്പെട്ട മറ്റ് ചില കാര്യങ്ങൾ ചോദിച്ചറിയാനുമാണ് പ്രത്യേക അന്വേഷണ സംഘം വിളിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |