തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമേഹരോഗ നിയന്ത്രണ പദ്ധതികളെ ശാക്തീകരിക്കാൻ ഒരു വർഷത്തെ സംയോജിത തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കുമെന്ന് മന്ത്രി വീണാജോർജ്. ലോക പ്രമേഹ ദിനമായ ഇന്ന് തുടങ്ങി 2025ലെ പ്രമേഹദിനം വരെ നീളുന്നതാണ് പദ്ധതി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡയബറ്റിസിന്റെ സാങ്കേതിക സഹകരണത്തോടെയാണിത്. ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും പ്രമേഹ നിയന്ത്രണത്തിനായി പരിശീലനം നൽകും. പ്രമേഹ രോഗികൾക്കുണ്ടാകുന്ന വൃക്കരോഗങ്ങൾ, ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് ഫൂട്ട്,പെരിഫെറൽ ന്യൂറോപ്പതി തുടങ്ങിയ സങ്കീർണതകൾ കൂടി കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ആവശ്യമായ പരിശീലനവും സാങ്കേതിക സഹായവുമാണ് നൽകുക.
ജനുവരിയിൽ ആരോഗ്യ വകുപ്പിലെ ഡോക്ടർമാർക്കടക്കം അന്താരാഷ്ട്ര സെമിനാർ നടത്തും. അതിനുശേഷം തയ്യാറാക്കുന്ന പ്രമേഹരോഗ ചികിത്സയുടെ റോഡ്മാപ്പിനനുസരിച്ച് തുടർപരിപാടികൾ നടത്തും. പ്രമേഹ രോഗികൾക്കുണ്ടാകാവുന്ന ഡയബറ്റിക് റെറ്റിനോപ്പതി കണ്ടെത്തുന്നതിനുള്ള നയനാമൃതം പദ്ധതി 172 കേന്ദ്രങ്ങളിൽ ലഭ്യമാണ്. എല്ലാ ജില്ലകളിലേയും രണ്ട് പ്രധാന ആശുപത്രികളിൽ പ്രമേഹത്തിന്റെ സങ്കീർണതകൾ പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങൾ തയ്യാറാക്കി 360 ഡിഗ്രി മെറ്റബോളിക് സെന്ററുകളുടെ പ്രവർത്തനം ആരംഭിച്ചെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |