തിരുവനന്തപുരം: ശബരിമല പതിനെട്ടാംപടിയിൽ ഭക്തർ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. ശ്രീകോവിലിലെ ദൃശ്യങ്ങൾ പോലും ഫോണിൽ ചിത്രീകരിക്കുന്ന സാഹചര്യത്തിൽ തന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. മാളികപ്പുറം ക്ഷേത്രദർശനത്തിനുശേഷം പുറത്തിറങ്ങുന്നതുവരെ മൊബൈൽ ഓഫ് ചെയ്യണം.
വൃത്തിയാക്കുന്ന സമയത്തൊഴികെ ദർശനസമയത്ത് സൗജന്യ അന്നദാനമുണ്ടായിരിക്കും. രാവിലെ ഉപ്പുമാവും കടലക്കറിയും വൈകിട്ട് കഞ്ഞിയും കറിയുമാകും ഉണ്ടാകുക. അത്യാവശ്യഘട്ടങ്ങളിൽ വൈകുന്നേരവും ഉപ്പുമാവ് നൽകും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മെനു ക്രമീകരിച്ചതെന്നും പ്രസിഡന്റ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |