സോൾ: ടെലിവിഷൻ സീരീസുകളിലൂടെ ശ്രദ്ധനേടിയ ദക്ഷിണ കൊറിയൻ നടൻ സോംഗ് ജേ - റിമ്മിനെ (39) മരിച്ചനിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് സോളിലുള്ള റിമ്മിന്റെ അപ്പാർട്ട്മെന്റിൽ സുഹൃത്താണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നിഗമനം. ഒരു കുറിപ്പ് മൃതദേഹത്തോടൊപ്പം കണ്ടെത്തിയെന്നും ദുരൂഹതയില്ലെന്നും പൊലീസ് അറിയിച്ചു.
2009ൽ 'ആക്‌ട്രസസ് " എന്ന ചിത്രത്തിലൂടെയാണ് മുൻ മോഡലായ റിം അഭിനയ ജീവിതത്തിലേക്ക് ചുവടുവച്ചത്. 2012ൽ 'മൂൺ എംബ്രേസിംഗ് ദ സൺ" എന്ന ടെലിവിഷൻ സീരീസിലൂടെ ശ്രദ്ധനേടി. 'വീ ഗോട്ട് മാരീഡ്" എന്ന റിയാലിറ്റി ഷോയിലും പ്രത്യക്ഷപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |