വാഷിംഗ്ടൺ: തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന വാർത്തകൾ തള്ളി ഇന്ത്യൻ വംശജയായ നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. ഭൂമിയിൽ നിന്ന് പുറപ്പെട്ടപ്പോഴുള്ള അതേ ഭാരം തന്നെയാണ് തനിക്കുള്ളതെന്ന് സുനിത പറഞ്ഞു. ബഹിരാകാശത്തെ മൈക്രോ ഗ്രാവിറ്റിയെ ചെറുക്കാനുള്ള കഠിനമായ വ്യായാമങ്ങൾ പിന്തുടരുന്നതു കൊണ്ടാണ് ശരീരത്തിൽ രൂപമാറ്റമുണ്ടായതെന്നും വീഡിയോ സന്ദേശത്തിൽ സുനിത പ്രതികരിച്ചു.
ജൂൺ മുതൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുകയാണ് സുനിത. അടുത്തിടെ നാസ പുറത്തുവിട്ട ചിത്രത്തിൽ സുനിതയുടെ ശരീരം മെലിഞ്ഞ് കവിളുകൾ വളരെ ഒട്ടിയ നിലയിലായിരുന്നു. ഇതോടെ സുനിതയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് അഭ്യൂഹം ഉയരുകയായിരുന്നു.
ബച്ച് വിൽമോറിനൊപ്പം നിലയത്തിൽ എത്തിയ സുനിത സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗൺ പേടകത്തിൽ ഫെബ്രുവരിയിൽ ഭൂമിയിൽ തിരിച്ചെത്തും. 8 ദിവസത്തെ ദൗത്യത്തിനായി ബോയിംഗ് സ്റ്റാർലൈനർ പേടകത്തിലാണ് ഇരുവരും ജൂണിൽ നിലയത്തിൽ എത്തിയത്. എന്നാൽ, പേടകത്തിലെ ഹീലിയം ചോർച്ച മൂലം ഇരുവരും നിലയത്തിൽ കുടുങ്ങി. സ്‌റ്റാർലൈനർ സെപ്തംബറിൽ ആളില്ലാതെ ഭൂമിയിൽ തിരിച്ചെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |