ഇടുക്കി: പീരുമേട്ടിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. മരിയഗിരി സ്കൂളിലെ വിദ്യാർത്ഥികൾക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയായിരുന്നു സംഭവമുണ്ടായത്. വിദ്യാർത്ഥികൾ ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി. നാട്ടുകാരും വിദ്യാർത്ഥികളും ബഹളം വച്ചതോടെ കാട്ടാന യൂക്കാലി തോട്ടത്തിലേക്ക് ഓടിപ്പോകുകയായിരുന്നു. പീരുമേടിനും കുട്ടിക്കാനത്തിനും ഇടയിലാണ് മരിയഗിരി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
വൈകുന്നേരം വിദ്യാർത്ഥികൾ ബസ് കാത്തുനിന്നപ്പോഴാണ് കാട്ടാന പാഞ്ഞടുത്തത്. റോഡ് മുറിച്ച് കടന്നെത്തിയ ആനയെ കണ്ട കുട്ടികൾ സ്കൂൾ വളപ്പിലേക്ക് ഓടിക്കയറുകയായിരുന്നു. ഈ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി കാട്ടാന ശല്യം തുടരുന്നതായി നാട്ടുകാർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |