തിരുവനന്തപുരം : എ.ഐ.സി.സി മുൻ അദ്ധ്യക്ഷനും വയനാട് എം.പിയുമായ രാഹുൽഗാന്ധി സി.കെ.ശശീന്ദ്രൻ എം.എൽ.എയെപ്പോലെയുള്ളവരെ കണ്ടുപഠിക്കണമെന്ന എൻ.എസ്.മാധവന്റെ ട്വീറ്റിന് മറുപടിയുമായി പി.സി. വിഷ്ണുനാഥ്. എൻ.എസ്. മാധവന്റെ ട്വീറ്റിനു താഴെയാണ് പി.സി വിഷ്ണുനാഥ് മറുപടിയുമായി എത്തിയത്:
''തന്റെ മണ്ഡലമായ വയനാട്ടിൽ രാഹുൽ ഗാന്ധി എത്തിയിരുന്നു. വയനാട്ടിലും മലപ്പുറത്തുമായി പതിനഞ്ചോളം ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചു. ദുരിതബാധിതരായ ആയിരക്കണക്കിന് ആളുകളെ കണ്ടു. ജില്ലാ കളക്ടർമാരുമായി ചർച്ചകൾ നടത്തി. ജനപ്രതിനിധികളെ കണ്ടു. വീണ്ടും അദ്ദേഹം വയനാട് സന്ദർശിക്കും. എൻ.എസ്. മാധവൻ പരാമർശിച്ച ശശീന്ദ്രൻ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഇടതുചിന്തകനായ എൻ.എസ്. മാധവൻ പ്രളയദുരിതാശ്വാസം എത്തരത്തിലായിരിക്കണമെന്ന് പിണറായി വിജയനെ ഉപദേശിച്ചാൽ നന്നായിരിക്കും'',.
പിന്നാലെ, ''തീർച്ചയായും, ഞാനത് ചെയ്യാം'' എന്ന് എഴുത്തുകാരന്റെ മറുപടിയുമെത്തി.
Rahul Gandhi came to his parliament constituency Wayanad. He visited 15 flood reliefs camps spread across in Malappuram & Wayanad districts meeting thousands of flood affected people. Convened meetings with District collectors. Met elected representatives.
— PC Vishnunadh (@PCvishnunadh) August 14, 2019
He will be visiting Wayanad again soon. The Sasheendran whom NS Madhavan mentioned was also with Rahul Gandhi. Left minded Thinker NS Madhavan can advice Pinarayi Vijayan on how to manage flood relief.
— PC Vishnunadh (@PCvishnunadh) August 14, 2019
: ''നിലവിൽ പ്രത്യേകിച്ച് ജോലിയൊന്നും രാഹുൽഗാന്ധിക്കില്ല. കാത്തിരിക്കാൻ ഭാര്യയും കുട്ടികളുമില്ല. ഈ സ്ഥിതിയ്ക്ക് വയനാട്ടിൽ താമസിച്ച് രാഹുൽഗാന്ധി പ്രവർത്തനങ്ങളിൽ പങ്കാളിയാകണം. തിരക്കാണെന്ന് ഭാവിക്കുന്നത് നിർത്തണം. ശശീന്ദ്രനെപ്പോലെയുള്ളവരെ മാതൃകയാക്കാവുന്നതാണ് എന്നായിരുന്നു എൻ.എസ്.മാധവന്റെ ട്വീറ്റ്.
Rahul Gandhi should stop pretending as if he is busy. He is currently without a job; no wife or kids waiting for him to come home. He should stay put in Wayanadu and work. As to how to do it, he can take a leaf out of local MLAs like Saseendran.
— N.S. Madhavan این. ایس. مادھون (@NSMlive) August 14, 2019