കൊച്ചി: പ്രമുഖ വ്യവസായിയും ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസിന്റെ ആത്മകഥ ‘സ്‌പ്രെഡിംഗ് ജോയ് - ഹൗ ജോയ് ആലുക്കാസ് ബികേം ദി വേൾഡ്സ് ഫേവററ്റ് ജൂവലർ’ എന്ന പുസ്തകം അറബി ഭാഷയിൽ പുറത്തിറക്കി. ദുബായിൽ നടന്ന ചടങ്ങിൽ യു.എ.ഇ ഫോറിൻ ട്രേഡ് സഹമന്ത്രി ഡോ. താനി ബിൻ അഹ്‌മദ് അൽ സെയൂദി മുഖ്യാതിഥിയായി. ദുബായ് നഗരത്തോടുള്ള ആദരക സൂചകമായാണ് അറബി പതിപ്പ് അവതരിപ്പിച്ചത്. ഇന്ത്യയിൽ ആരംഭിച്ച് യു.എ.ഇയിൽ വളർന്ന ജോയ്ആലുക്കാസ് ലോകമെമ്പാടും പ്രശസ്തി നേടിയതിൽ അഭിമാനമുണ്ടെന്ന് താനി ബിൻ അഹ്‌മദ് അൽ സെയൂദി പറഞ്ഞു. അറബ് ലോകത്തിൽ ‘സ്‌പെഡിംഗ് ജോയ്’ എത്തിക്കണമെന്നത് ഒരു സ്വപ്‌നമായിരുന്നെന്ന് ജോയ് ആലുക്കാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |