ന്യൂഡൽഹി: സർക്കാർ സർവീസിൽ ജോലിയിലിരിക്കെ മരിക്കുന്നവരുടെ ആശ്രിതർക്കുള്ള നിയമനം അവകാശമല്ലെന്ന് സുപ്രീം കോടതി. അത്തരം നിയമനങ്ങൾ സൂക്ഷ്മപരിശോധനയ്‌ക്കും മറ്റ് മാനദണ്ഡങ്ങൾക്കും വിധേയമാണെന്നും ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, അഹ്‌സനുദ്ദീൻ അമാനുല്ല, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.
പൊലീസ് കോൺസ്റ്റബിളായിരുന്ന പിതാവിന്റെ പേരിലുള്ള ആശ്രിത നിയമനം നിരസിച്ചെന്ന ഹരിയാനാ സ്വദേശിയുടെ ഹർജിയിലാണ് വിധി. പിതാവ് 1997 ൽ മരിക്കുമ്പോൾ ഹർജിക്കാരന് ഏഴു വയസായിരുന്നു. 2008 ൽ പ്രായപൂർത്തിയായ ശേഷം നിയമനത്തിന് അപേക്ഷിച്ചെങ്കിലും ഹരിയാന സർക്കാർ ജോലി നൽകിയില്ല. ആശ്രിത നിയമനത്തിന് ജീവനക്കാരന്റെ മരണ ശേഷം മൂന്ന് വർഷത്തിനുള്ളിൽ അപേക്ഷിക്കണമെന്ന 1999ലെ നയം പ്രകാരമാണ് അപേക്ഷ തള്ളിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |