തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഗണിതം) (മലയാളം മീഡിയം) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 264/2023) തസ്തികയിലേക്ക് 20 ന് പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഇലക്‌ട്രോണിക്സ് ഇൻസ്ട്രുമെന്റേഷൻ (പോളിടെക്നിക്കുകൾ) (കാറ്റഗറി നമ്പർ 146/2022) തസ്തികയിലേക്ക് 20, 21, 22 തീയതികളിൽ ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് മോട്ടോർ വെഹിക്കിൾ) (കാറ്റഗറി നമ്പർ 8/2022) തസ്തികയിലേക്ക് 20, 21, 22 തീയതികളിൽ ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കെ.എസ്.ഇ.ബിയിൽ സബ് എൻജിനിയർ (സിവിൽ) (കാറ്റഗറി നമ്പർ 403/2022) തസ്തികയുടെ മാറ്റി വച്ച അഭിമുഖം 22, 29 തീയതികളിൽ ആസ്ഥാന ഓഫീസിൽ നടത്തും.
സ്റ്റേറ്റ് ലബോറട്ടറിയിൽ കരാർ നിയമനം
തിരുവനന്തപുരം : ക്ഷീര വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്തുള്ള സ്റ്റേറ്റ് ഡെയറി ലബോറട്ടറിയിൽ കെമിസ്ട്രി, മൈക്രോ ബയോളജി വിഭാഗങ്ങളിൽ അനലിസ്റ്റുമാരുടെ ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം.
അപേക്ഷകൾ 27ന് വൈകിട്ട് 5ന് മുൻപ് ജോയിന്റ് ഡയറക്ടർ, സ്റ്റേറ്റ് ഡെയറി ലബോറട്ടറി, ക്ഷീര വികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം, തിരുവനന്തപുരം - 695004 വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.dairydevelopment.kerala.gov.in, 0471 2440074/ 0471 2440853.
പ്രോജക്ട് അസിസ്റ്റന്റ് നിയമനം
തിരുവനന്തപുരം : വിഴിഞ്ഞത്തെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു പ്രോജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.cmfri.org.in, 0471 2480224.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |