മുംബയ്: ഈ വർഷത്തെ മുംബയ് ലിറ്റ്‌ഫെസ്റ്റ് ഗോദ്‌റെജ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് വിഖ്യാത എഴുത്തുകാരിയും ജ്ഞാനപീഠ ജേതാവുമായ പ്രതിഭ റായ്ക്ക്.
1974ൽ പുറത്തിറങ്ങിയ ആദ്യ നോവലായ ' ബർഷ ബസന്ത ബൈശാഖ'യിലൂടെയാണ് പ്രശസ്തയാകുന്നത്. 2012ൽ പുറത്തിറങ്ങിയ ഇതിഹാസ നോവൽ മഹാമോഹയും ഏറെ ശ്രദ്ധിക്കപ്പെട്ടു. ജ്ഞാനപീഠം ലഭിക്കുന്ന ആദ്യ ഒഡിയ എഴുത്തുകാരിയാണ്. നിരൂപക, ഗവേഷക, വിവർത്തക എന്നീ നിലകളിലും പരിവർത്തനാത്മക ശബ്ദം സൃഷ്ടിച്ചു. പദ്മഭൂഷൺ, പദ്മശ്രീ, സാഹിത്യ അക്കാഡമി, ഒഡീഷ സാഹിത്യ അക്കാഡമി, മൂർത്തിദേവി, സപ്തർഷി അവാർഡുകൾ ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ നേടി.
പത്തിലധികം നോവലുകൾ,26 ചെറുകഥാ സമാഹാരങ്ങൾ, പത്ത് യാത്രാവിവരണങ്ങൾ, അഞ്ച് ലേഖനങ്ങൾ, രണ്ട് കവിതാ സമാഹാരങ്ങൾ എന്നിവ പുറത്തിറക്കിയിട്ടുണ്ട്. ആത്മകഥ അമൃത് അന്വേഷ. ഇത് നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. സന്തോഷമുണ്ടെന്ന് അവാർഡ് സ്വീകരിച്ചുകൊണ്ട് പ്രതിഭ റായ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |