ന്യൂഡൽഹി: രാജ്യത്ത് വാട്ട്‌സ്ആപ്പിന്റെ പ്രവർത്തനം നിരോധിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് മലയാളി സോഫ്‌റ്റ്‌വെയർ എൻജിനിയർ സമർപ്പിച്ച പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളി. അനവസരത്തിലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എം.എം. സുന്ദ്രേഷും അരവിന്ദ് കുമാറും അടങ്ങിയ ബെഞ്ചിന്റെ നടപടി. ഹർജിക്കാരന്റെ ആവശ്യം ജൂണിൽ കേരളാഹൈക്കോടതിയും തള്ളിയിരുന്നു. വാട്ട്‌സ്ആപ്പ് പ്രവർത്തനം 2021ലെ ഐടി നിയമം അനുസരിച്ചല്ലെന്ന് ഹർജിക്കാരനായ ഓമനക്കുട്ടൻ കെ.ജി ആരോപിച്ചിരുന്നു. പുതിയ ഉപാധികൾ പ്രകാരം വാട്ട്സ്‌ആപ്പ് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യും. അത് സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ഗുരുതര ലംഘനമാണ്. വാട്‌സ്ആപ്പ് യൂറോപ്പിൽ പ്രത്യേക സ്വകാര്യതാ നയം നടപ്പാക്കിയെങ്കിലും ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ വിസമ്മതിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |