വടക്കാഞ്ചേരി: കരുമത്രയിൽ വലിയ ശബ്ദത്തോടെ കിണർ ഇടിഞ്ഞു താഴ്ന്നു. കുളങ്ങര പാർവതി അമ്മയുടെ വീടിനോട് ചേർന്നുള്ള കിണറാണ് ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നത്. തുടിക്കാലുകൾ തകർന്ന് കിണറിലുള്ളിലേക്ക് വീണു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വാർഡ് അംഗം രാജീവൻ തടത്തിൽ, കരുമത്ര വില്ലേജ് ഓഫീസർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. സുരക്ഷയുടെ ഭാഗമായി വീട്ടുകാരോട് സുരക്ഷിത സ്ഥാനത്തേക്ക് മാറി താമസിക്കാൻ വില്ലേജ് ഓഫീസർ നിർദ്ദേശം നൽകി.