SignIn
Kerala Kaumudi Online
Monday, 21 October 2019 12.08 AM IST

അതൊക്കെ വ്യാജപ്രചാരണങ്ങൾ,​ തെരച്ചിലിനായി റഡാർ കൊണ്ടുവരും എ.കെ ശശീന്ദ്രൻ

ak-saseendran

കോഴിക്കോട്​: ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ നിർത്തിയെന്ന വാർ‌ത്ത വ്യാജമാണെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. ഇവരെ കണ്ടെത്താനായി ഹൈദരാബാദിൽ നിന്ന് ജി.പി.ആർ(ഗ്രൗണ്ട് പ്രെറ്റയിനിംഗ് റഡാർ)​ എന്ന ഉപകരണം എത്തിക്കുമെന്നും മന്ത്രി അറിയിച്ചു.
വ്യോമസേനയുമായി ഇക്കാര്യം ചർച്ചചെയ്തെ‌ന്നും,​ ഇന്നോ നാളെയോ ഈ ഉപകരണം എത്തുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി. ഇത് വ്യോമമാർഗം മാത്രമേ എത്തിക്കാൻ സാധിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറം ജില്ലയിലെ കവളപ്പാറയിരിക്കും ആദ്യം ജി.പി.ആർ എത്തിക്കുക. പിന്നീട് വയനാട്ടിലെ പുത്തുമലയിലേക്ക് കൊണ്ടുപോകും.

സർക്കാർ‌ ഉറ്റവരെ നഷ്ടപ്പെട്ടവർക്കൊപ്പമാണെന്നും എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുന്നതുവരെ തെരച്ചിൽ തുടരുമെന്നും മന്ത്രി പറഞ്ഞു. തെരച്ചിൽ നിർത്തിയെന്ന വ്യാജപ്രചാരണം നടത്തുന്നത് ഉറ്റവരെ നഷ്ടപ്പെട്ടവരോട് ചെയ്യുന്ന ക്രൂരതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MINISTER AK SASEENDRAN, KERALA FLOODS 2019, RESCUE, KAVALAPARA, PUTHUMALA WAYANAD, FAKE NEWS
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.