SignIn
Kerala Kaumudi Online
Monday, 27 January 2020 12.22 PM IST

നൗഷാദും കുടുംബവും യു.എ.ഇയിലേക്ക്, യാത്ര ഓണത്തിന് ശേഷം

naushad

ദുബായ് : കേരളത്തെ ദുരിതത്തിൽ നിന്ന് കരകയറ്റാൻ നൗഷാദിനെ പോലുള്ളവർ വേണം. തന്റെ തുണിക്കടയിലെ വസ്ത്രങ്ങൾ മുഴുവൻ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് നൽകിയ നൗഷാദിനെത്തേടി പ്രവാസികളുടെ സ്നേഹമെത്തിയിരിക്കുകയാണ്.

എറണാകുളം ബ്രോഡ്‌വേയിലെ വഴിയോരക്കച്ചവടക്കാരനായ മാലിപ്പുറം സ്വദേശിയായ നൗഷാദും കുടുംബവും ഓണത്തിന് ശേഷം യു.എ.ഇ സന്ദർശിക്കും. ദുബായിലെ സ്മാർട് ട്രാവൽസ് എംടി അഫി അഹമദ് കഴിഞ്ഞ ദിവസം നൗഷാദിൻറെ വീട്ടിൽ നേരിട്ടെത്തി യു.എ.ഇയിലേക്ക് ക്ഷണിക്കുകയായിരുന്നു.

ഒരു ലക്ഷം രൂപയും,​യു.എ.ഇ സന്ദർശിക്കാനുള്ള എല്ലാ സൗകര്യങ്ങളും നൗഷാദിനും കുടുംബത്തിനും അദ്ദേഹം വാഗ്ദാനം ചെയ്തു. ഈ പണം കൊണ്ട് നൗഷാദിന്റെ കടയിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങി പ്രളയം മൂലം കഷ്ടപ്പെടുന്നവർക്കായി നൽകാനായി തീരുമാനിച്ചു. കൂടാതെ ഒരു ലക്ഷം ദിർഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും അഫി അഹമദ് അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NAUSHAD, KERALAFLOOD, CHIEFMINISTER RELIEF FUND
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.