SignIn
Kerala Kaumudi Online
Tuesday, 19 November 2019 11.21 PM IST

കേരള സർവകലാശാല

kerala-university
kerala university

പരീ​ക്ഷാ​ഫലം

മൂന്നാം സെമ​സ്റ്റർ എം.​എ​സ് സി കമ്പ്യൂ​ട്ടർ സയൻസ്, ഇല​ക്‌ട്രോ​ണി​ക്സ്, സൈക്കോ​ള​ജി, ബയോ​ടെ​ക്‌നോ​ള​ജി, ബയോ​ഇൻഫർമാ​റ്റിക്സ് പരീ​ക്ഷാ​ഫലങ്ങൾ വെബ്‌സൈ​റ്റിൽ. സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്ക് 26 വരെ അപേ​ക്ഷി​ക്കാം.


പരീക്ഷാ തീയതി

9, 14 തീയ​തി​ക​ളിൽ നട​ത്താ​നി​രുന്ന നാലാം സെമ​സ്റ്റർ ബി.എ/ബി.​എ​സ്.സി (സി.​ബി.​സി.​എ​സ്.​എ​സ്) & നാലാം സെമ​സ്റ്റർ ബി.എ/ബി.​എ​സ്.സി/ബി.കോം/ബി.​എം.​എസ്/ബി.​വോക് (ക​രി​യർ റിലേ​റ്റഡ് സി.​ബി.​സി.​എ​സ്.​എ​സ്) ഡിഗ്രി പരീ​ക്ഷ​കൾ യഥാ​ക്രമം ആഗസ്റ്റ് 22, 26 തീയ​തി​ക​ളിൽ രാവിലെ 9.30 മുതൽ 12.30 വരെ നട​ത്തും.


പ്രാക്ടി​ക്കൽ

കരി​യർ റിലേ​റ്റഡ് സി.​ബി.​സി.​എ​സ്.​എസ് ബി.​എ​സ് സി എൻവ​യോൺമെന്റൽ സയൻസ് ആൻഡ് എൻവ​യൺമെന്റ് ആൻഡ് വാട്ടർ മാനേ​ജ്‌മെന്റ് പ്രോഗ്രാ​മിന്റെ എൻവ​യൺമെന്റൽ സയൻസ്, വാട്ടർ മാനേ​ജ്‌മെന്റ് പ്രാക്ടി​ക്കൽ പരീ​ക്ഷ​കൾ ആഗസ്റ്റ് 21 മുതൽ നട​ത്തും.


ടൈംടേ​ബിൾ

വിദൂര വിദ്യാ​ഭ്യാസ വിഭാഗം ആഗസ്റ്റ് 19 മുതൽ നട​ത്താനിരുന്ന മൂന്നും നാലും സെമ​സ്റ്റർ ബി.​എ​സ് സി കമ്പ്യൂ​ട്ടർ സയൻസ്/ബി.​സി.എ (എ​സ്.​ഡി.ഇ, 2017 അഡ്മി​ഷൻ) പരീ​ക്ഷ​കൾ 18 മുതൽ പുനഃ​ക്ര​മീ​ക​രി​ച്ചു. വിശ​ദ​മായ ടൈംടേ​ബിൾ വെബ്‌സൈ​റ്റിൽ.


പ്രോജക്ട്

നാലാം സെമ​സ്റ്റർ എം.എ/എം.​എ​സ് സി/എം.കോം/എം.​എ​സ്.​ഡബ്ല്യൂ/എം.​പി.എ (റ​ഗു​ലർ/സപ്ലി​മെന്റ​റി) പരീ​ക്ഷ​യുടെ പ്രോജക്ട് സമർപ്പി​ക്കു​ന്ന​തി​നു​ളള അവ​സാന തീയതി 26.

സമ്പർക്ക ക്ലാസ്

വിദൂര വിദ്യാ​ഭ്യാസ വിഭാഗം തിരു​വ​ന​ന്ത​പു​രം, കൊല്ലം സെന്റ​റു​ക​ളിൽ 10, 11 തീയ​തി​ക​ളിൽ മാറ്റി​വച്ച ക്ലാസു​കൾ ആഗസ്റ്റ് 17 മുതൽ തുട​രും. തിരു​വ​ന​ന്ത​പു​രം, കൊല്ലം സെന്റ​റു​ക​ളിൽ രണ്ടാം സെമ​സ്റ്റർ എം.കോം ക്ലാസു​കൾ 17 മുതൽ ആരം​ഭി​ക്കും.


അപേക്ഷ ക്ഷണി​ക്കുന്നു

സർവ​ക​ലാ​ശാ​ല​യോട് അഫി​ലി​യേറ്റ് ചെയ്തി​ട്ടു​ളള വൈറ്റ് മെമ്മോ​റി​യൽ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് ഫോർ വിമൺ, പന​ച്ച​മൂ​ട്, വെള​ള​റ​ട, തിരു​വ​ന​ന്ത​പു​ര​ത്തിൽ നട​ത്തുന്ന ബി.​എൽ.​ഐ.​എ​സ് സി (ഒരു വർഷം) ഡിഗ്രി കോഴ്സി​ലേക്ക് അപക്ഷ സ്വീക​രി​ക്കുന്ന അവ​സാന തീയതി 21.


പരീ​ക്ഷാ​കേ​ന്ദ്ര​ങ്ങൾ

20 മുതൽ ആരം​ഭി​ക്കുന്ന ബി.എ ആന്വൽ സ്‌കീം പാർട്ട് ഒന്നും രണ്ടും പരീ​ക്ഷ​ക​ളുടെ പരീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളിൽ മാറ്റ​മുണ്ട്. വിശ​ദ​വി​വ​ര​ങ്ങൾ വെബ്‌സൈ​റ്റിൽ.


കെ മാറ്റ് കേരള 2020

കേര​ള​ത്തിലെ എല്ലാ സർവ​ക​ലാ​ശാ​ല​ക​ളി​ലേ​ക്കും, സർവ​ക​ലാ​ശാ​ല​ക​ളുടെ കീഴി​ലു​ളള കോളേ​ജു​ക​ളി​ലേക്കും എം.​ബി.എ പ്രവേ​ശ​ന​ത്തിന് അർഹത നേടു​ന്ന​തിനു​ളള പ്രവേ​ശന പരീ​ക്ഷ​യായ കെ മാറ്റ് കേര​ള, 2019 ഡിസം​ബർ 1 ന് നട​ത്തും. കേരള യൂണി​വേ​ഴ്സിറ്റി ഒഫ് ഫിഷ​റീസ് ആൻഡ് ഓഷൻ സ്റ്റഡീസ് (കു​ഫോ​സ്) ന്റെ ആഭി​മു​ഖ്യ​ത്തിലും പ്രവേ​ശ​ന​മേൽനോട്ട സമി​തി​യുടെ നിയ​ന്ത്ര​ണ​ത്തി​ലു​മാണ് കെ മാറ്റ് കേരള 2020 നട​ത്തു​ന്ന​ത്. അപേ​ക്ഷ​കൾ ഓൺലൈ​നായി സമർപ്പി​ക്കാം. വിശദ വിവ​ര​ങ്ങൾക്ക് kmatkerala.in സന്ദർശി​ക്കാം. ഓൺലൈൻ അപേക്ഷ സമർപ്പി​ക്കേണ്ട അവ​സാന തീയതി നവം​ബർ 10 വൈകിട്ട് 4 മണി. അപേ​ക്ഷാ​ഫീസ്: ജന​റൽ വിഭാ​ഗ​ത്തിന് 1000 രൂപയും എസ്.സി/എസ്.ടി വിഭാ​ഗ​ത്തിന് 750 രൂപയും ആണ്. കെമാറ്റ് കേര​ള, സി മാറ്റ്, ക്യാറ്റ് എന്നീ പ്രവേ​ശന പരീ​ക്ഷ​ക​ളിൽ ഏതെ​ങ്കിലും ഒന്നിൽ അർഹത നേടു​ന്ന​വർക്ക് മാത്രമേ കേര​ള​ത്തിലെ എല്ലാ സർവ​ക​ലാ​ശാ​ല​ക​ളിലും അതിനു കീഴി​ലു​ളള എം.​ബി.എ കോളേ​ജു​ക​ളിലും പ്രവേ​ശനം ലഭി​ക്കു​ക​യു​ള​ളൂ. അവ​സാന വർഷ ബിരുദ വിദ്യാർത്ഥി​കൾക്കും കെ മാറ്റ് കേരള 2020 പ്രവേ​ശന പരീ​ക്ഷയ്ക്ക് അപേ​ക്ഷി​ക്കാം. സംശയ നിവാ​ര​ണ​ങ്ങൾക്കും കൂടു​തൽ വിവ​ര​ങ്ങൾക്കു​മായി 0471 - 2335133 എന്ന നമ്പ​റിൽ ബന്ധ​പ്പെ​ടാം.

പി.ജി പ്രവേശനം: സ്‌പോട്ട് അലോട്ട്‌മെന്റ് മേഖലാ തല​ത്തിൽ

ഗവൺമെന്റ്/ എയ്ഡഡ്/ സ്വാശ്രയ/ യു.​ഐ.ടി./ ഐ.​എ​ച്ച്.​ആർ.​ഡി. കോളേ​ജുകളിൽ ഒന്നാം വർഷ പി.ജി കോഴ്സു​കളിലെ ഒഴി​വുള്ള സീറ്റു​ക​ളി​ലേക്ക് ജന​റൽ/മറ്റ് സംവ​രണ വിഭാ​ഗ​ങ്ങൾക്ക് മേഖലാ തല​ത്തിൽ സ്‌പോട്ട് അലോ​ട്ട്‌മെന്റ് നട​ത്തു​ന്നു. കൊല്ലം മേഖലയിലും ആലപ്പുഴ മേഖലയിലും ഉൾപ്പെ​ടു​ത്തി​യി​ട്ടുള്ള കോളേ​ജു​ക​ളി​ലേക്ക് 22ന് യഥാ​ക്രമം കൊല്ലം എസ്.​എൻ കോളേജിലും, ആലപ്പുഴ എസ്.ഡി.കോളേജിലും, തിരുവനന്തപുരം മേഖലയിലും അടൂർ മേഖലയിലും ഉൾപ്പെ​ടു​ത്തി​യി​ട്ടുള്ള കോളേ​ജു​ക​ളി​ലേക്ക് 24​ ന് യഥാ​ക്രമം സർവകലാശാല ആസ്ഥാ​ന​ത്തുള്ള സെനറ്റ് ഹാളിലും അടൂർ സെന്റ് സിറിൾസ് കോളേജിലുമാണ് സ്‌പോട്ട് അലോ​ട്ട്‌മെന്റ്. എസ്.സി/എസ്.ടി സ്‌പോട്ട് അലോ​ട്ട്‌മെന്റിന് ശേഷം ഒഴിവ് വന്ന സീറ്റു​കൾ അർഹ​രായ മറ്റു വിഭാ​ഗ​ങ്ങ​ളി​ലേക്ക് മാറ്റി സ്‌പോട്ട് അലോ​ട്ട്‌മെന്റ് വഴി നികത്തും. രാവിലെ 9 മണി മുതൽ 11 മണി വരെ വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് സഹിതം ഹാജരായി റിപ്പോർട്ട് ചെയ്യണം. ഈ സമ​യ​ത്തി​നകം ഹാജ​രാ​യി രജി​സ്റ്റർ ചെയ്ത​വ​രിൽ നിന്നും റാങ്ക് പട്ടിക തയാ​റാക്കി സ്‌പോട്ട് അലോ​ട്ട്‌മെന്റ് നട​ത്തും.​ നിലവിൽ കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ സ്‌പോട്ട് അലോട്ട്‌മെന്റിൽ പ്രവേശനം ഉറപ്പായാൽ മാത്രമേ ടി.സി.വാങ്ങുവാൻ പാടുള്ളൂ. ഇതുവരെ പ്രവേശനം ലഭിക്കാതെ സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർത്ഥികളുടെ കൈവശം യോഗ്യതയും ജാതിയും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ ഉണ്ടായിരിക്കണം. കോളേജും കോഴ്സും അലോട്ട് ചെയ്തു കഴിഞ്ഞാൽ മാറ്റം അനുവദിക്കുകയില്ല. രജിസ്‌ട്രേഷൻ സമയം (രാവിലെ 9 മുതൽ 11 മണി വരെ) കഴിഞ്ഞു വരുന്നവരെ പരിഗണിക്കില്ല. ഓരോ മേഖലയിലും ഉൾപ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ http://admissions.keralauniversity.ac.in ൽ പ്രസിദ്ധീകരിക്കും.
സ്‌പോട്ട് അലോ​ട്ട്‌മെന്റിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥി​കളും ഓൺലൈൻ അപേ​ക്ഷ​യുടെ ഏറ്റവും പുതിയ പ്രിന്റ് ഔട്ട് നിർബ​ന്ധ​മായും കൊണ്ടു വരണം.രജിസ്‌ട്രേഷൻ സമയത്ത് റിപ്പോർട്ട് ചെയ്യുന്ന വിദ്യാർത്ഥികളിൽ നിന്ന് സർവകലാശാല തയാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഓൺലൈൻ രജിസ്‌ട്രേഷൻ ഇല്ലാത്തവരെ ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുള്ള എല്ലാവരെയും പരി​ഗ​ണി​ച്ച​തിന് ശേഷമേ അലോട്ട്‌മെന്റിൽ പരിഗണിക്കുകയുള്ളൂ. അലോട്ട്‌മെന്റ് ലഭിച്ചാൽ ഉടൻ തന്നെ ഒടുക്കേതായ പ്രവേശന ഫീസ് 1040/- രൂപ (എസ്.സി/എസ്.ടി വിഭാ​ഗം 310/-രൂപ) കരുതണം. ഓൺലൈൻ രജി​സ്‌ട്രേ​ഷൻ ഇല്ലാത്ത വിദ്യാർത്ഥി​കൾക്ക് അഡ്മി​ഷൻ ലഭിക്കു​ക​യാ​ണെ​ങ്കിൽ രജി​സ്‌ട്രേ​ഷൻ ഫീസായ 535/- രൂപയും (എസ്.സി/എസ്.ടി വിഭാ​ഗം 270/-രൂപ) ഒടു​ക്കണം. ഇതിനായി കൂടുതൽ സമയം അനുവദിക്കുന്നതല്ല. നിലവിൽ കോളേജുകളിൽ പഠിച്ചുകൊിരിക്കുന്ന വിദ്യാർത്ഥികൾ കോളേജിൽ നിന്നും ലഭിച്ച തിരിച്ചറിയൽ കാർഡ്, ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് എന്നിവ ഹാജരാക്കണം. പ്രവേശന ഫീസ് മുൻപ് ഒടുക്കിയിട്ടുള്ള വിദ്യാർത്ഥികൾ വീണ്ടും ഈ തുക ഒടുക്കേണ്ടതില്ല. അവർ ഈ തുക ഒടുക്കിയ രസീതിന്റെ പകർപ്പ് കരുതണം. സ്വാശ്ര​യ(​മെ​രിറ്റ് സീറ്റു​കൾ)/യു.​ഐ.ടി കോളേ​ജു​ക​ളിൽ പ്രവേ​ശനം ആഗ്ര​ഹി​ക്കുന്ന എല്ലാ വിദ്യാർത്ഥി​കളും മേൽ പറഞ്ഞ തീയ​തി​ക​ളിൽ സ്‌പോട്ട് അലോ​ട്ട്‌മെന്റിൽ പങ്കെ​ടു​ക്കണം.​ കോ​ളേജ് തല​ത്തിൽ നേരി​ട്ടുള്ള പ്രവേ​ശനം അനു​വ​ദി​ക്കി​ല്ല.​ സർവ​ക​ലാ​ശാല നിശ്ചയിക്കുന്ന തീയ​തിക്കു ശേഷം പ്രവേ​ശനം അനു​വ​ദി​ക്കി​ല്ല.​ ര​ജി​സ്‌ട്രേ​ഷൻ ഉള്ള മുഴു​വൻ വിദ്യാർത്ഥി​ക​ളേയും പരി​ഗ​ണിച്ച ശേഷം മാത്രമേ ഓൺലൈൻ ര​ജി​സ്‌ട്രേ​ഷൻ ഇല്ലാ​ത്ത​വരെ പരി​ഗ​ണി​ക്കു​ക​യു​ള്ളൂ. സ്‌പോട്ട് അലോട്ട്‌മെന്റിനാ​​യി സർവ​ക​ലാ​ശാ​ല​യി​ലേക്ക് അപേ​ക്ഷ​കൾ ഒന്നും തന്നെ അയ​യ്‌ക്കേ​​തി​ല്ല.

ബിരുദ പ്രവേശനം :സ്‌പോട്ട് അലോട്ട്‌മെന്റ് മേഖലാ തല​ത്തിൽ

സർവ​ക​ലാ​ശാ​ല​യോട് അഫി​ലി​യേറ്റ് ചെയ്തി​ട്ടുള്ള ഗവൺമെന്റ്/ എയ്ഡഡ്/ സ്വാശ്രയ/ യു.​ഐ.​ടി./ ഐ.​എ​ച്ച്.​ആർ.​ഡി കോളേ​ജുകളിൽ ബിരുദ കോഴ്സു​കളിലെ ഒഴി​വുള്ള സീറ്റു​ക​ളി​ലേയ്ക്ക് ജന​റൽ/മറ്റ് സംവ​രണ വിഭാ​ഗ​ങ്ങൾക്ക് മേഖല തല​ത്തിൽ സ്‌പോട്ട് അലോ​ട്ട്‌മെന്റ് നട​ത്തു​ന്നു. തിരുവനന്തപുരം മേഖലയിലുള്ള കോളേജുകളുടെ സ്‌പോട്ട് അലോ​ട്ട്‌മെന്റ് 17​ ന് സർവകലാശാല ആസ്ഥാ​ന​ത്തുള്ള സെനറ്റ് ഹാളിൽ നടത്തും.

സ്‌പോട്ട് അലോ​ട്ട്‌മെന്റിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥി​കളും ഓൺലൈൻ അപേ​ക്ഷ​യുടെ ഏറ്റവും പുതിയ പ്രിന്റ് ഔട്ട് കൊണ്ടുവരണം.

രാവിലെ 9 മണി മുതൽ 11 മണി വരെ വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് സഹിതം ഹാജരായി റിപ്പോർട്ട് ചെയ്യണം. രജിസ്‌ട്രേഷൻ സമയം (രാവിലെ 9 മുതൽ 11 മണി വരെ) കഴിഞ്ഞു വരുന്നവരെ പരിഗണിക്കില്ല. ഓരോ മേഖലയിലും ഉൾപ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ http://admissions.keralauniversity.ac.inൽ. ഓൺലൈൻ രജിസ്‌ട്രേഷൻ ഇല്ലാത്തവരെ ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളവരെ പരി​ഗ​ണി​ച്ച​തിന് ശേഷം മാത്രമേ അലോട്ട്‌മെന്റിൽ പരിഗണിക്കുകയുള്ളൂ.

യു.ജി/പി.ജി: സ്‌പോർട്സ് ക്വോട്ട പ്രവേശനം

സർവ​ക​ലാ​ശാ​ല​യോട് അഫി​ലി​യേറ്റ് ചെയ്തി​ട്ടുള്ള കോളേ​ജു​ക​ളിലെ യു.​ജി/ പി.ജി. സ്‌പോർട്സ് ക്വോട്ട റാങ്ക് പട്ടിക 17 ന് അഡ്മി​ഷൻ വെബ്‌സൈ​റ്റി​ലും, കോളേ​ജു​ക​ളിലും പ്രസി​ദ്ധീ​ക​രി​ക്കും​. യു.ജി/പി.​ജി. സ്‌പോർട്സ് ക്വോട്ട സീറ്റു​ക​ളി​ലേ​ക്കുള്ള പ്രവേ​ശ​നം ആഗ്ര​ഹി​ക്കു​ന്ന​, റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ 19 ന് വൈകി​ട്ട് 4 മണിക്കു മുൻപ് ബന്ധ​പ്പെട്ട കോളേ​ജു​ക​ളിൽ ഹാജ​രാ​ക​ണം. ഇത്തരത്തിൽ 19ന് ഹാജ​രായവരുടെ അഡ്മി​ഷൻ 20 ന് അതത് കോളേ​ജു​ക​ളിൽ നട​ത്തും. അന്നേ ദി​വസം അ​പേ​ക്ഷ​കർ നേരി​ട്ടോ, പ്രതി​നിധിയോ 11 മണിക്കു മുൻപ് കോളേ​ജു​ക​ളിൽ ഹാജ​രാകണം. 11 മണിക്കു ശേഷം ഹാജ​രാ​കുന്നവരെ പരി​ഗ​ണി​ക്കില്ല.

അപേ​ക്ഷ​യിൽ നൽകി​യി​രി​ക്കുന്ന വിവ​ര​ത്തിൽ തെറ്റു​കൾ ക​ണ്ടെത്തു​കയോ നിർദ്ദേ​ശിച്ച സമ​യ​ത്തി​നു​ള്ളിൽ കോളേ​ജു​ക​ളിൽ ഹാജ​രാ​കാ​തെ​യോ ഇരുന്നാൽ റാങ്ക്ലിസ്റ്റിലെ അടുത്ത അപേ​ക്ഷ​കനെ പരി​ഗ​ണി​ക്കും.

ബൈൻഡർ/ഓഫ്‌സെറ്റ് പ്രിന്റേഴ്സ്
കാര്യ​വട്ടം കാമ്പ​സി​ലു​ളള സർവ​ക​ലാ​ശാല പ്രസി​ലേക്ക് താത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തിൽ ബൈൻഡർ, ഓഫ്‌സെറ്റ് പ്രിന്റേഴ്സ് എന്നി​വരെ നിയ​മി​ക്കു​ന്നു.
യോഗ്യത: ബൈൻഡർ: എട്ടാം ക്ലാസ്,
Technical Qualification and Experience
Binding (Lower) KGTE/MGTE OR
National Trade Certificate in Book Binding
18 Months experience in Binding Work(preferably in automation)
ഓഫ്‌സൈറ്റ് പ്രിന്റേഴ്സ്: എസ്.​എ​സ്.​എൽ.​സി.
Technical Qualification and Experience for offset printer National Trade Certificate in Offset Printing awarded by National Council for Vocational Training or Department of Industries and Training One year Practical experience in an equipped Offset Press Or Certificate KGTE/MGTE(Higher) in Printing awarded by the Board of Technical Education of the State Government with 5 years experience in reputed establishment(s)
Desirable Diploma in Offset Printing awarded by a Board of Technical Education of the State or Central Government
അപേ​ക്ഷ​കൾ സ്വീക​രി​ക്കുന്ന അവ​സാന തീയതി സെപ്തം​ബർ 05. യോഗ്യത: വിശ​ദ​വി​വ​ര​ങ്ങൾ www.keralauniversity.ac.in/jobs എന്ന വെബ്‌സൈറ്റിൽ.

വാക് - ഇൻ - ഇന്റർവ്യൂ

കാര്യ​വട്ടം കാമ്പ​സി​ലു​ളള ജിയോ​ളജി വിഭാ​ഗ​ത്തിൽ റിസർച്ച് അസോ​സി​യേ​റ്റിന്റെ ഒരു ഒഴി​വി​ലേക്ക് വാക് - ഇൻ - ഇന്റർവ്യൂ നട​ത്തും. ഉദ്യോ​ഗാർത്ഥി​കൾ കാര്യ​വ​ട്ട​ത്തു​ളള ജിയോ​ളജി വകു​പ്പിൽ 19 ന് രാവിലെ 11 മണിക്ക് ഹാജ​രാ​കണം. യോഗ്യത: നെറ്റോ​ടു​കൂ​ടിയ എം.​എ​സ് സി എർത്ത് സയൻസ്. വിശ​ദ​വി​വ​ര​ങ്ങൾ www.keralauniversity.ac.in/jobsൽ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.