അപൂർവ രോഗത്തിന്റെ പിടിയിലെന്ന് നടി ആൻഡ്രിയ ജെറീമിയ. ചർമ്മത്തെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടിഷൻ പിടിപ്പെട്ടതെന്നാണ് ആൻഡ്രിയ പറയുന്നു.
എന്റെ മുടിയിഴകൾ നരച്ചിട്ടില്ല. പക്ഷേ പെട്ടെന്ന് എന്റെ പുരികവും കൺപീലികളും നരയ്ക്കാൻ തുടങ്ങി. ബ്ളഡ് ടെസ്റ്റുകൾ ചെയ്തുനോക്കിയെങ്കിലും അവയെല്ലാം നോർമലായിരുന്നു. എല്ലാറ്റിൽനിന്നും ഞാൻ കുറച്ചുകാലം മാറിനിന്നു.
ആ കണ്ടീഷനിൽ നിന്ന് പുറത്തുവന്നു. അതിനെക്കുറിച്ച് വന്ന ഗോസിപ്പ് പ്രണയം തകർന്നത് കാരണം ഡിപ്രഷനിലായി എന്നാണ്. ചെറിയ പാടുകൾ ഇപ്പോഴും കാണാം. കൺപീലികൾക്ക് വെള്ളനിറമുണ്ട്. അത് പക്ഷേ എളുപ്പത്തിൽ കവർ ചെയ്യാനാവും. തുടരെ വർക്ക് ചെയ്യാൻ പറ്റില്ല. കാരണം അപ്പോഴത് മുഖത്ത് കാണും. ജീവിതശൈലിയിൽ മാറ്റം വരുത്തി. വർക്കുകൾ കുറച്ചു. ആൻഡ്രിയയുടെ വാക്കുകൾ. തമിഴ്, മലയാളം, ഹിന്ദി സിനിമകളിൽ സാന്നിധ്യം അറിയിച്ച താരമാണ് ആൻഡ്രിയ ജെറിമിയ. പിന്നണി ഗായികയായി എത്തിയ ആൻഡ്രിയ പിന്നീട് അഭിനേത്രിയായി മാറി.
അന്നയും റസൂലും സിനിമയിലൂടെയാണ് മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായത്. ലോഹം, ലണ്ടൻ ബ്ര്രിഡ്ജ്, തോപ്പിൽ ജോപ്പൻ എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |