ആഗ്ര: ഭാര്യയെ സുഹൃത്തിനെക്കൊണ്ട് ബലാത്സംഗം ചെയ്യിപ്പിച്ചശേഷം അതിന്റെ വീഡിയോ പകർത്തി ഭാര്യയെ നിന്തരം ഭീഷണിപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. യുവതിയെ ബലാത്സംഗം ചെയ്ത ഇയാളുടെ സുഹൃത്തിനെയും അറസ്റ്റുചെയ്തിട്ടുണ്ട്. ആഗ്രയിലെ സീതാ നഗർ ഏരിയയിൽ എത്മദൗള പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വീഡിയോ പുറത്തുവിടാതിരിക്കാൻ രണ്ടുലക്ഷം രൂപയാണ് ഇയാൾ ആവശ്യപ്പെട്ടത്.
പരാതിയിൽ പറയുന്നത്
എല്ലാ മാസവും കുറച്ചുദിവസം മാത്രമാണ് ഭർത്താവ് വീട്ടിൽ വരുന്നത്. സംഭവദിവസം ഒരു സുഹൃത്തിനെയും കൂട്ടിയാണ് എത്തിയത്. കഴിക്കാൻ പുറത്തുനിന്ന് ഭക്ഷണവും പാനീയങ്ങളും കൊണ്ടുവന്നിരുന്നു. അതാണ് എനിക്കും നൽകിയത്. അവ കഴിച്ചതിനുശേഷം കുഞ്ഞിനോടൊപ്പം ഉറങ്ങാൻ പോയി. രാവിലെ ഉണർന്നപ്പോൾ ചില കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് പറഞ്ഞ് ഭർത്താവ് 5000 രൂപ ആവശ്യപ്പെട്ടു. സംശയമൊന്നും തോന്നാത്തതിനാൽ പണം നൽകി. തുടർന്ന് ഭർത്താവ് ജോലിക്കായി വീട്ടിൽ നിന്നുപോയി. കുറച്ചുദിവസങ്ങൾ കഴിഞ്ഞപ്പോൾ ഫോണിൽ വിളിച്ച് രണ്ടുലക്ഷം രൂപ ഉടൻ വേണമെന്ന് ആവശ്യപ്പെട്ടു.
പണം തന്നില്ലെങ്കിൽ അയാൾ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പോസ്റ്റുചെയ്ത് വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ എന്തിനെക്കുറിച്ചുള്ള വീഡിയോ ആണെന്ന് വ്യക്തമാകാത്തതിനാൽ അത് കാണിച്ചുതരണമെന്ന് ഞാൻ ഭർത്താവിനോട് ആവശ്യപ്പെട്ടു. അയാൾ വീഡിയോ എനിക്ക് അയച്ചുതന്നു. മദ്യം നൽകി മയക്കിയശേഷം സുഹൃത്തിനെക്കൊണ്ട് നിർബന്ധിച്ച് ബലാത്സംഗം ചെയ്യിപ്പിക്കുകയായിരുന്നുവെന്ന് വ്യക്തമായി. പണം നൽകാനില്ലെന്നും വീഡിയാേ വൈറലാക്കരുതെന്നും കേണപേക്ഷിച്ചിട്ടും ഭർത്താവ് പിന്മാറിയില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമാവുകയും പ്രതികളെ അറസ്റ്റുചെയ്യുകയുമായിരുന്നു. പ്രതി ഭാര്യയ്ക്ക് നഗ്നരംഗങ്ങൾ അടങ്ങിയ വീഡിയോ അയച്ചുകൊടുത്തുവെന്ന് വ്യക്തമായിട്ടുണ്ടെന്നും കൂടുതൽ പേർക്ക് ഇത് കൈമാറിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ദമ്പതികൾക്ക് പന്ത്രണ്ടുവയസുളള ഒരു മകനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |