തിരുവനന്തപുരം;സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഗവ. പോളിടെക്നിക് കോളേജുകൾ) ലക്ചറർ ഇൻ പ്രിന്റിംഗ് ടെക്നോളജി (കാറ്റഗറി നമ്പർ 512/2022) തസ്തികയിലേക്ക് 27, 28 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ സിവിൽ എൻജിനിയറിംഗ് (ഗവ. പോളിടെക്നിക്കുകൾ) (കാറ്റഗറി നമ്പർ 251/2022) തസ്തികയിലേക്ക് 27, 28, 29 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ലൈബ്രേറിയൻ ഗ്രേഡ് 3 (കാറ്റഗറി നമ്പർ 33/2023) തസ്തികയിലേക്ക് 27, 28, 29 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ എൽ.പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 591/2023) തസ്തികയിലേക്ക് 27നും ഹൈസ്കൂൾ ടീച്ചർ അറബിക് (കാറ്റഗറി നമ്പർ 702/2023) തസ്തികയിലേക്ക് 28 നും പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസിൽ അഭിമുഖം നടത്തും.
ശ്രീനാരായണഗുരു ഓപ്പൺ യൂണി.
പുതിയ പരീക്ഷ തീയതികളായി
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2022 അഡ്മിഷൻ യു.ജി, പി.ജി പ്രോഗ്രാമുകളുടെ നാലാം സെമസ്റ്റർ പരീക്ഷകളും 2023 ജനുവരി അഡ്മിഷൻ യു.ജി പ്രോഗ്രാമുകളുടെ മൂന്നാം സെമസ്റ്റർ പരീക്ഷകളും 2024 ജനുവരി അഡ്മിഷൻ യു.ജി പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ പരീക്ഷകളും പുനഃക്രമീകരിച്ച പരീക്ഷ ടൈംടേബിൾ പ്രകാരം ഡിസംബർ 14 മുതൽ ആരംഭിക്കും.
സർവകലാശാലയിൽ നിന്ന് അറിയിപ്പ് ലഭിച്ചതിന് ശേഷം എക്സാമിനേഷൻ അഡ്മിറ്റ് കാർഡ് ഡാഷ് ബോർഡിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. നിശ്ചയിച്ചിട്ടുള്ള 19 പരീക്ഷാ കേന്ദ്രങ്ങളിലും സീറ്റുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. പരീക്ഷാകേന്ദ്രങ്ങൾ മാറുന്നതിനും സൂപ്പർ ഫൈനോടുകൂടി പരീക്ഷാ രജിസ്ട്രേഷനും 21 മുതൽ 27 വരെ അവസരമുണ്ട്.
പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാനുള്ള രണ്ട് അവസരങ്ങളും വിനിയോഗിച്ചവർ മേൽപ്പറഞ്ഞ പരീക്ഷാകേന്ദ്രങ്ങളിലേക്ക് മാറാൻ എൻറോൾമെന്റ് നമ്പർ, പേര്, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി, തിരഞ്ഞെടുത്തിരിക്കുന്ന പരീക്ഷാകേന്ദ്രം, പുതുതായി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന പരീക്ഷാകേന്ദ്രം എന്നീ വിവരങ്ങൾ അടങ്ങിയ അപേക്ഷ deoexams@sgou.ac.in മുഖാന്തരം സമർപ്പിക്കണം. സീറ്റ് ലഭ്യതയനുസരിച്ച് യൂണിവേഴ്സിറ്റി പരീക്ഷാകേന്ദ്രം മാറ്റി നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |