തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സർവീസ് നാളെ മുതൽ ആരംഭിക്കും. ചൊവ്വ, ശനി ദിവസങ്ങളിൽ രാവിലെ 7:15നു പുറപ്പെട്ട് 08:05നു കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്നു തിങ്കൾ, വെള്ളി ദിവസങ്ങളിൽ രാത്രി 11 മണിക്ക് പുറപ്പെട്ടു 11:50നു തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം-കൊച്ചി റൂട്ടിൽ ഇൻഡിഗോയുടെ പ്രതിദിന സർവീസിന് പുറമേയാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് തുടങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |