കൊച്ചി: ജുഡിഷ്യൽ കമ്മിഷനെ നിയാേഗിച്ച് മുനമ്പം പ്രശ്ന പരിഹാരം നീട്ടിക്കൊണ്ടുപോകുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഇന്നലെ സന്ധ്യയ്ക്ക്നടന്ന പ്രതിഷേധ പ്രകടനത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
ഫാറൂക്ക് കോളേജിൽനിന്ന് തീറുവാങ്ങി 35 വർഷം കരമടച്ച ഭൂമി വഖഫ് ഭൂമിയാക്കിയത് തങ്ങളറിയാതെയാണെന്ന് സമരസമിതി കൺവീനർജോസഫ് ബെന്നി പറഞ്ഞു.
ജുഡിഷ്യൽ കമ്മിഷനെ നിയോഗിക്കുന്നത് വലിയ തട്ടിപ്പിനും അഴിമതിക്കും വേണ്ടിയാണെന്ന് ബെന്നി ആരോപിച്ചു. മുനമ്പം ഭൂമിയുടെ പേരിൽ വഖഫ് ബോർഡിന് പകരം 400 ഏക്കർ സർക്കാർ ഭൂമി നൽകാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്ന് പറഞ്ഞു.
ഭൂസംരക്ഷണ സമരസമിതി കൺവീനർ ജോസഫ് ബെന്നി, ചെയർമാൻ ജോസഫ് റോക്കി, റോയി കുരിശിങ്കൽ, സിബി ജിൻസൺ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |