തിരുവനന്തപുരം: അനുജന്റെ മരണവാർത്തയറിഞ്ഞ് ജ്യേഷ്ഠൻ കുഴഞ്ഞുവീണ് മരിച്ചു. ആറ്റിങ്ങൽ കൊടുമൺ ജയഹരിതത്തിൽ ഹരി (59) ഹൃദയാഘാതംമൂലം മരണപ്പെട്ടതറിഞ്ഞ് ജ്യേഷ്ഠൻ ആറ്റിങ്ങൽ കരിച്ചയിൽ രാമനിലയത്തിൽ രാമകൃഷ്ണ പിള്ള (65) കുഴഞ്ഞുവീഴുകയായിരുന്നു.
രാമകൃഷ്ണ പിള്ളയെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെരിക്കോസ് സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഹരി. ജ്യേഷ്ഠനും അനുജനും അടുത്ത ആത്മബന്ധം പുലർത്തിയിരുന്നു.
ഹരിയും രാമകൃഷ്ണനും പ്രവാസികളായിരുന്നു. രണ്ടുപേരും കുടുംബങ്ങളോടൊപ്പം രണ്ട് സ്ഥലത്താണ് താമസിച്ചിരുന്നത്. ഇവരുടെ മാതാപിതാക്കൾ നേരത്തെ മരണപ്പെട്ടിരുന്നു.
രാമകൃഷ്ണന്റെ മകളുടെ വിവാഹനിശ്ചയം ഡിസംബർ ആറിന് നടക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് മരണം. ഹരിയുടെ സംസ്‌കാരം രാവിലെ ശാന്തി കവാടത്തിലും രാമകൃഷ്ണന്റെ സംസ്‌കാരം ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിലും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |