
കോഴിക്കോട് : പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ജമാ അത്തെ ഇസ്ലാമി പിന്തുണ നൽകിയെന്ന് സ്ഥിരീകരിച്ച് കേരള അമീർ പി. മുജീബ് റഹ്മാൻ. യു,ഡി,എഫിന് പിന്തുണ നൽകി ബി.ജെ.പിക്കെതിരെ പ്രവർത്തിച്ചതിന് സി.പി.എമ്മും ഗോവിന്ദൻ മാഷും അസ്വസ്ഥപ്പെടുന്നത് എന്തിനെന്നും മുജീബ് റഹ്മാൻ ചോദിച്ചു, ഇത് അപകടകരമായ അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാണക്കാട് എത്തിയപ്പോൾ പിന്നിൽ ജമാ അത്തെ ഇസ്ലാമി എന്ന് സി.പി.എം പറയുന്നു. ഗോവിന്ദൻ മാഷ് മൂന്നുമാസത്തിനിടയിൽ നടത്തിയ പരാമർശം പരിശോധിക്കാവുന്നതാണ്. പാലക്കാട് ഒരു സിഗ്നൽ ആയിരുന്നു. മുനമ്പം വിഷയം മുൻ നിറുത്തിക്കൊണ്ട് ഹിന്ദുത്വ ഫാസിസത്തിനേറ്റ മുറിവാണ് പാലക്കാട് തിരഞ്ഞെടുപ്പ് ഫലം. ഇടതുപക്ഷ പാരമ്പര്യം മതേതരമാണ് . എന്നാൽ കുറച്ചുകാലമായി അതിനെതിരെ ഉള്ള പ്രവർത്തനമാണ് അവർ നടത്തുന്നത്. സന്ദീപ് പാർട്ടി മാറിയത് ജമാഅത്തെ ഇസ്ലാമിക്ക് ഒരുവിഷയമേ അല്ലെന്നും മുജീബ് റഹ്മാൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |