എഴുകോൺ : സ്കൂട്ടറിലെത്തി വഴി യാത്രക്കാരിയായ യുവതിയുടെ സ്വർണമാല കവർന്ന കേസിലെ പ്രതിയെ എഴുകോൺ പൊലീസ് പിടികൂടി. നിലമേൽ കാളികടവ് കിളിവീട്ടിൽ സുരേഷ് (46) ആണ് പിടിയിലായത്. കഴിഞ്ഞ 19 നായിരുന്നു സംഭവം. കുഴിമതിക്കാട് വച്ച് വഴിയാത്രക്കാരിയായ സ്ത്രീയുടെ രണ്ട് പവൻ വരുന്ന മാലയാണ് സുരേഷും കൂട്ടാളിയും ചേർന്ന് കവർന്നത്. കിഴക്കേ കല്ലടയിലെ വാടക വീട്ടിൽ നിന്നാണ് സുരേഷിനെ പിടികൂടിയത്. തിരുവനന്തപുരം തുമ്പ, വഞ്ചിയൂർ സ്റ്റേഷനുകളിൽ ആംസ് ആക്ട് ഉൾപ്പെടെ ചുമത്തിയിട്ടുള്ള നാല് കേസുകളിൽ പ്രതിയാണ് സുരേഷെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കൂട്ടാളിക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
എസ്.ഐമാരായ അനീസ് , ജോസ്, സി.പി.ഒ മാരായ കിരൺ, അജിത്, രാഹുൽ,വിനീത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |