തിരുവനന്തപുരം: കാരക്കോണം മെഡിക്കൽ കോളേജിൽ റെയ്‌ഡ് നടത്തി കർണാടക പൊലീസ്. കോളേജ് ഡയറക്‌ടർ ബെനറ്റ് എബ്രഹാമിനെ തേടിയാണ് പൊലീസ് എത്തിയത്. എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്‌ത് കർണാടക സ്വദേശികളിൽ നിന്നും ഏഴരക്കോടി രൂപ ബെനറ്റ് എബ്രഹാം വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കർണാടക പൊലീസ് കേരളത്തിലെത്തിയത്.
സംഭവത്തിൽ കർണാടക മല്ലേശ്വരം പൊലീസ് ബെനറ്റിനെതിരെ കേസെടുത്തിരുന്നു. പിന്നാലെ ഇയാൾ ഒളിവിൽ പോയി. കേസുമായി ബന്ധപ്പെട്ട് പ്രതിക്ക് കഴിഞ്ഞ ദിവസം കർണാടക ജില്ലാ കോടതി ജാമ്യം നിഷേധിച്ചിരുന്നു. തുടർന്നാണ് കോടതി ഉത്തരവുമായി പൊലീസ് കാരക്കോണം മെഡിക്കൽ കോളേജിലെത്തിയത്. അധികം വൈകാതെ ബെനറ്റിന്റെ വീട്ടിലുൾപ്പെടെ പൊലീസ് പരിശോധന നടത്തും. ഇത് രണ്ടാം തവണയാണ് കേസുമായി ബന്ധപ്പെട്ട് ബെനറ്റ് എബ്രഹാമിനെ തേടി കർണാടക പൊലീസ് കേരളത്തിൽ എത്തുന്നത്.
2014 പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർത്ഥി കൂടിയായിരുന്നു ബെനറ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |