തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഒട്ടോ റൈനോ ലാറിംഗോളജി ഹെഡ് ആൻഡ് നെക്ക് (ഇ.എൻ.ടി.) (കാറ്റഗറി നമ്പർ 567/2023) തസ്തികയിലേക്ക് ഡിസംബർ 4, 5 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉറുദു) (കാറ്റഗറി നമ്പർ 196/2023, 468/2023-പട്ടികവർഗ്ഗം) തസ്തികയിലേക്ക് 28 നും ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ് (കാറ്റഗറി നമ്പർ 754/2022-പട്ടികജാതി), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് (കാറ്റഗറി നമ്പർ 166/2023-പട്ടികവർഗ്ഗം), ഹൈസ്‌കൂൾ ടീച്ചർ (അറബിക്) (കാറ്റഗറി നമ്പർ 702/2023) തസ്തികകളിലേക്ക് 29 നും പി.എസ്.സി വയനാട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
കേരള വാട്ടർ അതോറിറ്റിയിൽ ലീഗൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 56/2023) തസ്തികയിലേക്ക് ഡിസംബർ 5, 6, 13 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
എഴുത്തുപരീക്ഷ
കേരള കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളേജുകൾ) ജൂനിയർ ലക്ചറർ ഇൻ സ്‌കൽപ്ച്ചർ (കാറ്റഗറി നമ്പർ 297/2023) തസ്തികയിലേക്ക് ഡിസംബർ 3 ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 4 വരെ എഴുത്തുപരീക്ഷ നടത്തും.
ഒ.എം.ആർ പരീക്ഷ
കേരള പൊലീസ് സർവീസിൽ (ഫോറൻസിക് സയൻസ് ലബോറട്ടറി) സയന്റിഫിക് ഓഫീസർ (ഡോക്യുമെന്റ്സ്) (കാറ്റഗറി നമ്പർ 635/2023) തസ്തികയിലേക്ക് ഡിസംബർ 2 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
എറണാകുളം, കണ്ണൂർ ജില്ലകളിൽ ആയുർവേദ കോളേജുകളിൽ തിയേറ്റർ അസിസ്റ്റന്റ്, കിർത്താഡ്സിൽ മ്യൂസിയം അറ്റൻഡന്റ് (കാറ്റഗറി നമ്പർ 729/2022, 256/2017) തസ്തികകളിലേക്ക് ഡിസംബർ 5 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |