കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പരാതി നൽകിയവർ നേരിടുന്ന പ്രശ്നങ്ങൾ അറിയിക്കാൻ നോഡൽ ഓഫീസറെ നിയമിക്കണമെന്ന് ഹെെക്കോടതി. ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, സി എസ് സുധ എന്നിവരുടെ പ്രത്യേക ബെഞ്ചാണ് അന്വേഷണ സംഘത്തിന് നിർദേശം നൽകിയത്. കേസുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി അന്വേഷണ സംഘം നേരിട്ട് ഹാജരായി കോടതിയിൽ സമർപ്പിച്ചു.
ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയവർ ഭീഷണി നേരിടുന്നതായി ഡബ്ല്യുസിസി ആരോപിച്ചിരുന്നു. മൊഴി നൽകിയവരും മറ്റ് വിവിധ പ്രശ്നങ്ങൾ നേരിടുന്നുവെന്ന് ഡബ്ല്യുസിസിയുടെ അഭിഭാഷകൻ ഇന്ന് കോടതിയിൽ ചൂണ്ടിക്കാട്ടി. പരാതിക്കാർക്ക് എല്ലായ്‌പ്പോഴും എസ്ഐടി അംഗങ്ങളെ ബന്ധപ്പെടാൻ സാധിക്കണമെന്നില്ല ഈ സാഹചര്യത്തിൽ ഇവരുടെ പ്രശ്നം പരിഹരിക്കാൻ മാർഗമുണ്ടാകണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു.
ഇതിനെത്തുടർന്നാണ് എസ്ഐടിയോട് നോഡൽ ഓഫീസറെ നിയോഗിക്കാൻ ഹെെക്കോടതി നിർദേശിച്ചത്. പരാതിക്കാർക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ചാൽ നോഡൽ ഓഫീസറെ അറിയിക്കാം. ലഭിക്കുന്ന പരാതികൾ നോഡൽ ഓഫീസർ അന്വേഷണ സംഘത്തിന് കെെമാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |