കൊച്ചി: ശബരിമലയിൽ അനുവദിച്ചതിൽ കൂടുതൽ സ്ഥലം കൈയേറിയ കടയുടമകൾക്കെതിരായ നടപടികളെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദ്ദേശം. കരാർചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. രണ്ടു കടകളിൽ കൂടുതൽ സ്ഥലം കൈവശപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങളുടെ വില്പന,പഴകിയ എണ്ണയുടെയും മസാലകളുടെയും ഉപയോഗം,അമിതവില തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെ പിഴയടക്കമുള്ള നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ,ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.പതിനെട്ടാംപടിയിൽ ശ്രീകോവിലിനു പുറംതിരിഞ്ഞുനിന്ന് പൊലീസുകാർ ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിൽ ശബരിമലയുടെ സുരക്ഷാചുമതലയുള്ള എ.ഡി.ജി.പി പി.എസ്. ശ്രീജിത്ത് റിപ്പോർട്ട് സമർപ്പിക്കും.ക്ഷേത്രത്തിന്റെ പരിശുദ്ധി സംരക്ഷിക്കുകയും ആചാരങ്ങൾ പാലിക്കണമെന്ന് കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |