ന്യൂഡൽഹി: സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകാത്തതിനാൽ കേരളത്തിൽ റെയിൽവേ പദ്ധതികൾ മുന്നോട്ടു പോകുന്നില്ലെന്ന്ചൂണ്ടിക്കാട്ടി റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി. 2100 ഏക്കർ ആവശ്യമായിടത്ത് സംസ്ഥാന സർക്കാർ ഏറ്റെടുത്തത് 64 ഏക്കർ മാത്രമാണെന്നും ചൂണ്ടിക്കാട്ടി.
കത്തിലെ പദ്ധതികൾ: അങ്കമാലി-ശബരി പാതയ്‌ക്കുള്ള 416 ഏക്കർ, ഏറ്റെടുത്തത് 392 ഏക്കർ(കേന്ദ്രം 282 കോടി നൽകി),
തിരുവനന്തപുരം-കന്യാകുമാരി പാതഇരട്ടിപ്പിക്കലിന് 40 ഏക്കർ, ഏറ്റെടുത്തത് 33 ഏക്കർ(1312 കോടി കേന്ദ്രം നൽകി),
എറണാകുളം-കുമ്പളം പാതഇരട്ടിപ്പിക്കലിന് 4 ഏക്കർ, ഏറ്റെടുത്തത് 2 ഏക്കർ(262 കോടി നൽകി),
കുമ്പളം-തുരവൂർ പാതഇരട്ടിപ്പിക്കൽ 10 ഏക്കർ, ഏറ്റെടുത്തത് 5ഏക്കർ(248 കോടി നൽകി).
കേരള റെയിൽവേ പദ്ധതികൾക്ക് കേന്ദ്രം മുൻഗണന നൽകുന്നുണ്ടെന്നും നിലവിൽ 12,350 കോടി രൂപയുടെ വികസന പദ്ധതികളാണ് പുരോഗമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 2024-25 സാമ്പത്തിക വർഷം കേരളത്തിന് 3,011 കോടി രൂപയുടെ ഉയർന്ന വിഹിതം അനുവദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |